ന്യൂയോർക്ക്: യു.എൻ മനുഷ്യാവകാശ വിഭാഗം അണ്ടർ സെക്രട്ടറി ജനറൽ മാർട്ടിൻ ഗ്രിഫിത്ത്‌സിന് കോവിഡ്-19 സ്ഥിരീകരിച്ചു. യുക്രെയ്നിലെ സ്ഥിതിഗതികളെക്കുറിച്ച് ഈ ആഴ്ച അവസാനം തുർക്കിയിൽ നടക്കാനിരിക്കുന്ന യോഗങ്ങളിൽ പങ്കെടുക്കാനിരിക്കെയാണ് കോവിഡ് സ്ഥിരീകരിച്ചത്.
റഷ്യയും യുക്രെയ്നും തമ്മിലുള്ള സമാധാന ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകാൻ തുർക്കിയുടെ സാധ്യമായ ശ്രമങ്ങളെക്കുറിച്ച് അദ്ദേഹം ചർച്ച ചെയ്യാനിരിക്കുകയായിരുന്നു. യാത്രകൾ ഒഴിവാക്കുകയാണെന്നും സമ്പർക്കവിലക്കിൽ കഴിയുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
യുക്രെയ്നിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി വേദിയൊരുക്കണമെന്ന് അദ്ദേഹം റഷ്യയോടും യുക്രെയ്നോടും അഭ്യർഥിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.