പാർക്കിൽ വെടിയുണ്ടകൾ പതിച്ച സ്ഥലം മാർക്ക് ചെയ്തിരിക്കുന്നു.

യു.എസിലെ വാട്ടർ തീം പാർക്കിൽ കൂട്ട വെടിവപ്പ്; കുട്ടികളടക്കം 10 പേർക്ക് പരിക്ക്

മിഷഗൺ: മിഷിഗണിലെ റോച്ചസ്റ്റർ ഹിൽസിലെ ബ്രൂക്ക്‌ലാൻഡ്സ് പ്ലാസ വാട്ടർ പാർക്കിൽ അജ്ഞാതൻ നടത്തിയ ​വെടിവെപ്പിൽ കുട്ടികൾ അടക്കം പത്ത് പേർക്ക് പരിക്കേറ്റു. തലക്ക് വെടിയേറ്റ 8 വയസ്സുകാരന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.

ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിയോടെ ഒരാൾ വാഹനത്തിൽ നിന്ന് ഇറങ്ങി തോക്കിൽനിന്ന് പലതവണ റീലോഡ് ചെയ്ത് വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. 9 എം.എം സെമി ഓട്ടോമാറ്റിക് ഗ്ലോക്കിൽനിന്ന് ക്രമരഹിതമായ വെടിവപ്പാണ് നടന്നതെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്തുനിന്ന് തോക്ക് കണ്ടെടുത്തു. വെടിവെച്ചയാളെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തിയയെന്ന് സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. റോച്ചസ്റ്റർ ഹിൽസിലെ വെടിവയ്പിനെക്കുറിച്ച് അറിഞ്ഞപ്പോൾ തന്റെ ഹൃദയം തകർന്നുവെന്ന് മിഷിഗൺ ഗവർണർ ഗ്രെച്ചൻ വിറ്റ്‌മർ എക്‌സിൽ കുറിച്ചു.

ഓക്‌ലാൻഡ് കൗണ്ടിയിലെ അയൽദേശമായ ഓക്‌സ്‌ഫോർഡ് ടൗൺഷിപ്പിൽ 15 കാരനായ വിദ്യാർഥി 2021ൽ സ്കൂളിൽ നടത്തിയ കൂട്ട വെടിവെപ്പിൽ ആറ് വിദ്യാർഥികളും ഒരു അധ്യാപകനും കൊല്ലപ്പെടുകയും മറ്റ് ആറ് വിദ്യാർഥികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ വർഷം ഇതുവരെ 215ലധികം വെടിവെപ്പുകള്‍ യു.എസിലുടനീളം നടന്നതായാണ് നിലവിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

Tags:    
News Summary - Mass shooting at US water park: Up to 10 wounded, including children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.