നരനായാട്ട് തുടർന്ന് ഇസ്രായേൽ: ഗസ്സയിൽ സ്‌കൂളിന് നേരെയുണ്ടായ വ്യോമാക്രമണത്തിൽ 100 ​​പേർ കൊല്ലപ്പെട്ടു

ഗസ്സ: ഗസ്സയിൽ ഇസ്രായേൽ നരനായാട്ട് തുടരുന്നു. ശനിയാഴ്ച ഗസ്സ സിറ്റിയിലെ സ്കൂളിൽ ഇസ്രായേൽ നടത്തിയ അതിക്രൂരമായ ബോംബാക്രമണത്തിൽ 100 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ന്യൂസ് ഏജൻസി അറിയിച്ചു.

ഗസ്സ സിറ്റിയിലെ അൽ-സഹാബ ഏരിയയിലെ അൽ-തബയിൻ സ്കൂളിലാണ് ഇസ്രായേൽ സൈന്യം ​േബാംബിട്ടത്.  അഭയാർഥി ക്യാമ്പായി പ്രവർത്തിച്ചു വരുന്ന സ്കൂളാണിത്. നിരവധി പേർക്ക് പരിക്കേറ്റു.

എന്നാൽ, സ്കൂൾ ഹമാസ് കമാൻഡ് ആൻഡ് കൺട്രോൾ സെന്ററായി പ്രവർത്തിക്കുന്ന പ്രവർത്തിക്കുന്ന സ്ഥാപനമാണെന്ന് ഇസ്രായേൽ സൈന്യം പറഞ്ഞു. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഗസ്സ സിറ്റിയിലെ രണ്ട് സ്കൂളുകളിൽ ഇസ്രായേൽ സേന ആക്രമണംനടത്തി 18 ലധികം പേരെ കൂട്ടക്കൊല ചെയ്തിരുന്നു. ഒക്ടോബറിനു ശേഷം ഇസ്രയേലിന്റെ സൈനിക ആക്രമണത്തിൽ 39,699 പേർ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇസ്രായേൽ ആക്രമണം രൂക്ഷമാക്കുന്നതിനിടെ 60,000 ഫലസ്തീനികൾ പടിഞ്ഞാറൻ ഖാൻ യൂനിസിലേക്ക് നീങ്ങിയതായി യു.എൻ വക്താവ് ഫ്ലോറൻസിയ സോട്ടോ നിനോ പറഞ്ഞു.

ഹമാസിൻ്റെ രാഷ്ട്രീയ വിഭാഗം നേതാവ് ഇസ്മാഈൽ ഹനിയ്യ ഉൾപ്പെടെ രണ്ട് മുതിർന്ന നേതാക്കളെ കൊലപ്പെടുത്തിയതിന് ശേഷം മേഖല വീണ്ടും കൂടുതൽ സംഘർഷഭരിതമാകുമെന്നാണ് കണക്കുകൂട്ടൽ. 

Tags:    
News Summary - Massacre by Israel: Airstrike on school in Gaza kills 100

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.