മാധുരി ബുച്ചിനെതിരായ ഹിൻഡൻബർഗ് ആരോപണത്തിൽ പ്രതികരിച്ച് മൗറീഷ്യസ് ഫിനാൻഷ്യൽ സർവീസ് കമീഷൻ

ന്യൂഡൽഹി: സെബി മേധാവി മാധുരി ബുച്ചിനെതിരായ ഹിൻഡൻബർഗ് ആരോപണത്തിൽ പ്രതികരിച്ച് മൗറീഷ്യസ് ഫിനാൻഷ്യൽ സർവീസ് കമീഷൻ. ഹിൻഡൻബർഗ് റിപ്പോർട്ടിൽ പറയുന്ന ഫണ്ടുകൾ മൗറീഷ്യസിലുള്ളതല്ലെന്നാണ് ഫിനാൻഷ്യൽ സർവീസ് കമീഷന്റെ അറിയിപ്പ്.

റിപ്പോർട്ടിൽ പരാമർശിക്കുന്ന ഐ.പി.ഇ പ്ലസ് ഫണ്ട് മൗറീഷ്യസിൽ നിന്നുള്ളതാണെന്ന് ഹിൻഡൻബർഗ് പറഞ്ഞിരുന്നു. ഇതിലാണ് ഇപ്പോൾ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്. ഐ.പി.ഇ പ്ലസ് മൗറീഷ്യസിൽ നിന്നുള്ള ഫ​​ണ്ടല്ലെന്നാണ് ഫിനാൻഷ്യൽ സർവീസ് കമീഷൻ അറിയിച്ചിരിക്കുന്നത്.

ഇന്ത്യൻ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയർപേഴ്സൻ മാധബി പുരി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിന്‍റെ വിദേശ രഹസ്യ കമ്പനികളിൽ നിക്ഷേപമുണ്ടെന്ന വെളിപ്പെടുത്തലുമായി ഹിൻഡൻബർഗ് റിസർച് രംഗത്തെത്തിയത്. നേരത്തേ തങ്ങൾ പുറത്തുവിട്ട അദാനി ഓഹരിത്തട്ടിപ്പിൽ വിശദമായ അന്വേഷണത്തിന് സെബി തയാറാകാതിരുന്നത് ഈ ബന്ധം കാരണമാണെന്നും ശനിയാഴ്ച പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിക്ക് വലിയ നിക്ഷേപമുള്ള കമ്പനിയിലാണ് ബുച്ചും ഭർത്താവും നിക്ഷേപിച്ചത്. ബെർമുഡയിലും മൊറീഷ്യസിലുമായുള്ള ഈ കടലാസ് കമ്പനികളിൽ 2015 കാലത്തായിരുന്നു ഇരുവരുടെയും നിക്ഷേപം. 2017ലാണ് മാധബി ബുച്ച് സെബി മുഴുസമയ അംഗമാകുന്നത്. 2022ൽ അധ്യക്ഷയുമായി. ബുച്ച് സെബിയിൽ ചുമതലയേൽക്കുന്നതിന് ആഴ്ചകൾ മുമ്പ് ഇരുവരുടെയും പേരിലെ നിക്ഷേപങ്ങൾ പൂർണമായി തന്റെ പേരിലാക്കാൻ അവരുടെ ഭർത്താവ് അപേക്ഷിച്ചിരുന്നതായും റിപ്പോർട്ട് ആരോപിക്കുന്നു

Tags:    
News Summary - Mauritius FSC reacts to Hindenburg Research's offshore funds allegations against SEBI chief Madhabi Puri Buch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.