കലാപം: യു.കെ പോലീസ് 1000 പേരെ അറസ്റ്റ് ചെയ്തു

ലണ്ടൻ: ബ്രിട്ടനിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നടന്ന അക്രമം, തീവെപ്പ്, കൊള്ള, വംശീയ ആക്രമണം എന്നിവ ഉൾപ്പെട്ട കലാപങ്ങളുമായി ബന്ധപ്പെട്ട് ആയിരത്തിലധികം പേരെ യു.കെ പോലീസ് അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.

യു.കെയിലുടനീളം 1,024 പേരെ അറസ്റ്റ് ചെയ്യുകയും 575 പേർക്കെതിരെ കുറ്റം ചുമത്തുകയും ചെയ്തതായി നാഷണൽ പോലീസ് ചീഫ്സ് കൗൺസിൽ അറിയിച്ചു. വടക്കൻ പട്ടണമായ സൗത്ത്‌പോർട്ടിൽ ജൂലൈ 29ന് മൂന്ന് പെൺകുട്ടികൾ കൊല്ലപ്പെട്ടതിനെ തുടർന്നാണ് സംഘർഷം രൂപപ്പെട്ടത്. ഇംഗ്ലണ്ടിലുടനീളമുള്ള നഗരങ്ങളിലും വടക്കൻ അയർലൻഡിലും അക്രമം പൊട്ടിപ്പുറപ്പെടുകയായിരുന്നു.

സംഘർഷത്തിൽ ഉൾപ്പെട്ടവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ അധികൃതർ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച മുതൽ സംഘർഷ സംഭവങ്ങൾ കുറവാണ്. 2011ൽ ബ്രിട്ടനിൽ കറുത്തവർഗ്ഗക്കാരനെ പോലീസ് മാരകമായി വെടിവെച്ച് കൊന്നതു കാരണം വ്യാപകമായ കലാപത്തിന് സാക്ഷ്യം വഹിച്ചിരുന്നു. അന്ന് 4,000 പേർ ഏതാനും അറസ്റ്റിലായിരുന്നു. 

Full View


Tags:    
News Summary - Riots: UK police arrest 1,000 people

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.