വാഷിങ്ടൺ: അമേരിക്കയിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പിന് ചൂടുപിടിക്കവെ പ്രഥമ വനിത മെലാനിയ ട്രംപിെൻറയും വൈറ്റ് ഹൗസ് ഉപദേ്ഷടാവും ട്രംപിെൻറ മകളുമായ ഇവാൻകയും ബന്ധം വിലയിരുത്തുന്ന തിരക്കിലാണ് സോഷ്യൽമീഡിയ. റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷെൻറ അവസാന രാത്രിയിൽ വേദിയിൽ നിന്നുള്ള വിഡിയോയാണ് വൈറലായിരിക്കുന്നത്. മെലാനിയ ട്രംപിനെ പുഞ്ചിരിയോ അഭിവാദ്യം ചെയ്യുന്ന ഇവാൻക, തിരിച്ച് ഹൃദ്യമായി ചിരിച്ചു നിന്ന മെലാനിയ. എന്നാൽ ഇവാൻക മാറിയതിനു ശേഷം മെലാനിയയുടെ മുഖത്ത് വിരിഞ്ഞ ഭാവം. അതാണ് സോഷ്യൽമീഡയയിൽ ട്രോളായി പ്രചരിക്കുന്നത്.
മെലൺ ഗ്രീൻ വസ്ത്രം ധരിച്ച മെലാനിയ ഡൊണാൾഡ് ട്രംപിനൊപ്പം എത്തുേമ്പാൾ വേദിയിൽ ഇവാൻകയും നിൽക്കുന്നുണ്ടായിരുന്നു. ആദ്യം, മെലാനിയ ഇവാൻകയെ നോക്കി പുഞ്ചിരിച്ചു, അവർ കടന്നുപോയയുടനെ, പ്രഥമ വനിതയുടെ മുഖത്ത് വെറുപ്പ് പ്രകടിപ്പിക്കുന്ന ഭാവമായി മാറി. നിമിഷങ്ങൾ ദൈർഷ്യമുള്ള ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ ട്രോളൻമാർ ആഘോഷമാക്കിയിരിക്കുകയാണ്.
This was so weird. #RNC2020 pic.twitter.com/YHReTl0bfT
— Dana Goldberg (@DGComedy) August 28, 2020
തീപ്പൊരി പ്രസംഗം കൊണ്ടും ശക്തമായ നിലപാടുകൾ കൊണ്ടും ദേശീയ കൺവെൻഷനിലെ താരമായിരുന്നു മെലാനിയ. കൺവെൻഷനിൽ കോവിഡ് മഹാമാരിയിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങളുടെ വേദനയിൽ പങ്കുചേരുന്നുവെന്നും അമേരിക്കയിൽ കോവിഡ് വിതച്ച ദുരിതങ്ങളെ കുറിച്ച് സംസാരിക്കുകയും ചെയ്ത മെലാനിയക്ക് വൻ ജനപിന്തുണയാണ് ലഭിച്ചത്.
വാഷിങ്ടൺ: ഡെമോക്രാറ്റിക് പാർട്ടി നയങ്ങളെയും സ്ഥാനാർഥി ജോ ബൈഡനെയും കടന്നാക്രമിച്ച് അമേരിക്കൻ പ്രസിഡൻറും റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ്. ബൈഡൻ ദുർബലനാണെന്നും അമേരിക്കയെ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു.
സോഷ്യലിസത്തിെൻറ ട്രോജൻ കുതിരയാണ് ബൈഡൻ. നിങ്ങളുടെ തോക്കുകൾ അദ്ദേഹം കണ്ടുകെട്ടും. നിയമം പാലിക്കുന്ന അമേരിക്കക്കാർക്കൊപ്പം നമ്മൾ നിലകൊള്ളുേമ്പാൾ അരാജകവാദികൾക്കും െകാള്ളക്കാർക്കും ഒപ്പമാണ് അവർ നിലകൊള്ളുന്നതെന്നും റിപ്പബ്ലിക്കൻ പാർട്ടി കൺവെൻഷനിൽ പ്രസിഡൻറ് സ്ഥാനാർഥിത്വം ഏറ്റെടുത്ത് വൈറ്റ് ഹൗസിെൻറ പുൽത്തകിടിയിൽ ഒരുക്കിയ വേദിയിൽ നടത്തിയ പ്രസംഗത്തിൽ ട്രംപ് പറഞ്ഞു.
70 മിനിറ്റ് നീണ്ട പ്രസംഗത്തിൽ നാലു വർഷത്തെ ഭരണനേട്ടങ്ങൾ എണ്ണിപ്പറഞ്ഞതിനൊപ്പം വംശീയവിരുദ്ധ പരാമർശങ്ങളും ഇടംപിടിച്ചു. ബ്ലാക്ക് ലൈവ്സ് മാറ്റർ പ്രക്ഷോഭത്തെ ചൂണ്ടിക്കാണിച്ച് രാജ്യത്തിെൻറ തെരുവുകളിൽ അക്രമവും അപകടവുമാണ് നടമാടുന്നതെന്ന് അേദ്ദഹം പറഞ്ഞു. താൻ നടപ്പാക്കിയ ജിഹാദിസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയ യാത്രനിരോധനം ഒഴിവാക്കുമെന്നാണ് ബൈഡൻ പറയുന്നത്.
പണമുള്ളവർക്ക് മാത്രം ജാമ്യം ലഭിക്കുന്ന അമേരിക്കയിലെ സംവിധാനം പരിഷ്കരിക്കുമെന്ന് പറയുന്ന ബൈഡെൻറ നിലപാടിലൂടെ നമ്മുടെ ചുറ്റുപാടിലേക്ക് നാലുലക്ഷം ക്രിമിനലുകൾ കടന്നുവരുമെന്നും ട്രംപ് കുറ്റപ്പെടുത്തി.
അമേരിക്കയെ സുരക്ഷിതമായി സൂക്ഷിക്കുകയും അമേരിക്കൻ പതാകക്ക് അഭിവാദ്യം ചെയ്യുകയും ചെയ്യുന്ന ദേശസ്നേഹികളായ വീരന്മാരുടെ ശബ്ദമായി റിപ്പബ്ലിക്കൻ പാർട്ടി നിലനിൽക്കും'-ട്രംപ് പറഞ്ഞു. അമേരിക്കൻ രീതിയിലുള്ള ജീവിതം ഉറപ്പാക്കണമോ അമേരിക്കയെ ഇല്ലാതാക്കാൻ ശ്രമിക്കണമെന്ന തീവ്രപ്രവർത്തനത്തെ പിന്തുണക്കണമോ എന്ന് തീരുമാനിക്കുന്നതാണ് നവംബർ മൂന്നിലെ പ്രസിഡൻറ് െതരഞ്ഞെടുപ്പെന്നും ട്രംപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.