മോസ്കോ: മുൻനിര വാഹനനിർമാതാക്കളായ മെഴ്സിഡസ് ബെൻസ് റഷ്യൻ വിപണിയിൽ നിന്ന് പിൻവാങ്ങുന്നു. വ്യാവസായിക, സാമ്പത്തിക സേവനങ്ങളുടെ ഓഹരികൾ പ്രാദേശിക നിക്ഷേപകർക്ക് വിൽക്കാനാണ് തീരുമാനം. രാജ്യം വിടുന്ന ഏറ്റവും പ്രമുഖ കാർ നിർമാതാക്കളായി മെഴ്‌സിഡസ് ബെൻസ് മാറുമെന്നും വക്താക്കൾ അറിയിച്ചു.
റഷ്യൻ ട്രക്ക് നിർമാതാക്കളായ കമാസിലെ കമ്പനിയുടെ ഓഹരിയെ ഇത് ബാധിക്കില്ലെന്നും മുൻകൂട്ടി ആസൂത്രണം ചെയ്തതുപോലെ ഈ വർഷം തന്നെ ഓഹരികൾ ഡെയിംലർ ട്രക്കിലേക്ക് മാറ്റുമെന്നും മെഴ്സിഡസ് അറിയിച്ചു. ടൊയോട്ടയുടെയും റെനോയുടെയും പിന്നാലെ ജാപ്പനീസ് കമ്പനിയായ നിസാനും ഈ മാസം ആദ്യം റഷ്യ വിട്ടിരുന്നു.
ജാഗ്വാർ ലാൻഡ് റോവർ, ജനറൽ മോട്ടോഴ്‌സ്, ആസ്റ്റൺ മാർട്ടിൻ, റോൾസ് റോയ്‌സ് എന്നിവയുൾപ്പെടെയുള്ള കാർ കമ്പനികളെല്ലാം റഷ്യ-യുക്രെയിൻ യുദ്ധത്തിന്റെ ആദ്യ മാസങ്ങളിൽ റഷ്യയിലേക്കുള്ള ഡെലിവറികൾ നിർത്തിയിരുന്നു. കാർ കമ്പനികളെക്കൂടാതെ സ്റ്റാർബക്‌സ്, മക്‌ഡൊണാൾഡ്‌സ്, കൊക്കകോള എന്നിവയുൾപ്പെടെ നിരവധി പാശ്ചാത്യ കമ്പനികൾ റഷ്യയിൽ നിന്ന് ഈ വർഷം ആദ്യം പിൻവാങ്ങിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.