റഷ്യയെ മുൾമുനയിലാക്കിയ വാഗ്നർ സേന മേധാവി നാടുവിടുന്നു

മോസ്‌കോ: റഷ്യൻ സൈന്യത്തിനെതിരെ വിമത നീക്കം നടത്തിയ വാഗ്നർ സേനാ മേധാവി യെവ്ജെനി പ്രിഗോഷിൻ റഷ്യ വിടുന്നു. അയൽരാജ്യമായ ബെലറൂസിലേക്കാണ് പ്രിഗോഷിൻ പോകുന്നത്. അതോടൊപ്പം പ്രിഗോഷിനെതിരെ എടുത്ത ക്രിമിനൽ കേസുകൾ റഷ്യ പിൻവലിക്കും. റഷ്യയെ മുൾമുനയിൽ നിർത്തിയ സൈനിക നീക്കത്തിന് ബെലറൂസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയുടെ നിർണായക ഇടപെടലിലൂടെയാണ് അയവ് വന്നത്. ''യുദ്ധമുഖത്തെ ധീരരുടെ സാഹസികതകളെ ബഹുമാനിക്കുന്നു എന്നാണ് പ്രിഗോഷിനെതിരായ കേസുകൾ ഒഴിവാക്കുന്നതിനെ കുറിച്ച് റഷ്യൻ പാർലമെന്റ് വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞത്. ഉടമ്പടി പ്രകാരം വാഗ്നർ സേനകൾ അവരുടെ താവളത്തിലേക്ക് മടങ്ങുമെന്നും പെസ്കോവ് അറിയിച്ചു.

വാഗ്നർ സേന മോസ്‌കോ ലക്ഷ്യം വെച്ച് നീങ്ങുന്നതിനിടെയാണ് മധ്യസ്ഥ ശ്രമങ്ങള്‍ ഉണ്ടായത്. ലൂകാഷെങ്കോ പ്രിഗോഷിനുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് വാഗ്നര്‍ സേന വിമത നീക്കം അവസാനിപ്പിച്ച് പിന്മാറ്റം നടത്തിയത്. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ നിർദേശപ്രകാരമാണ് ലുകാഷെ​ങ്കോ സമാധാന ദൂതനായത്.

നേരത്തെ പിടിച്ചെടുത്ത റഷ്യന്‍ സൈനിക നഗരമായ റൊസ്തോവില്‍ നിന്ന് വാഗ്നര്‍ സേന പൂർണമായും പിന്‍വവാങ്ങി. ഇവരുടെ പിന്മാറ്റത്തിന് പിന്നാല റഷ്യന്‍ പോലീസ് നഗരം ഏറ്റെടുത്തു.  

Tags:    
News Summary - Mercenary group leader to quit russia as kremlin frops case against him

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.