വീട്ടിലിരുന്നുള്ള ജോലി ക്ഷീണമുണ്ടാക്കുന്നു -സത്യ നദെല്ല

വാഷിങ്​ടൺ: വീട്ടിലിരുന്നുള്ള ജോലി ക്ഷീണമുണ്ടാക്കുന്നുവെന്ന്​ മൈക്രോസോഫ്​റ്റ്​ സി.ഇ.ഒ സത്യ നദെല്ല. പലപ്പോഴും വീട്ടിലിരുന്ന്​ ജോലി ചെയ്യു​േമ്പാൾ ഉറക്കം വരാറു​ണ്ടെന്നും അദ്ദേഹം പറഞ്ഞു. വാൾസ്​ട്രീറ്റ്​ ജേണലിന്​ നൽകിയ അഭിമുഖത്തിലാണ്​ സത്യ നദെല്ലയുടെ പരാമർശം.

ക്ഷീണത്തിനുള്ള പ്രധാനകാരണമായി അദ്ദേഹം പറയുന്നത്​ വിഡിയോ കോളുകളെയാണ്​. വീട്ടിലിരുന്ന്​ ജോലി ചെയ്യു​േമ്പാൾ ഒഴിച്ചുകൂടാൻ കഴിയാത്ത ഒന്നായി  വിഡിയോ കോളുകൾ മാറി. രാവിലെ ദിവസം തുടങ്ങുന്നത്​ തന്നെ 30 മിനിറ്റ്​ വിഡിയോ കോളിന്​ ശേഷമാണ്​. ഇത്​ കടുത്ത ക്ഷീണത്തിന്​ കാരണമാകുന്നതായി സത്യ നദെല്ല പറഞ്ഞു.

ലോകത്തെ വലിയ ടെക്​ കമ്പനികളെല്ലാം വർക്ക ഫ്രം ഹോമിലൂടെയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്​. ഗൂഗ്​ൾ, ഫേസ്​ബുക്ക്​, മൈക്രോസോഫ്​റ്റ്​ തുടങ്ങിയ കമ്പനികളെല്ലാം വർക്ക്​ ​ഫ്രം ഹോമിലൂടെയാണ്​ പ്രവർത്തിക്കുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.