ഇസ്ലാമാബാദ്: പാകിസ്താൻ ഭരണകൂടം അവതരിപ്പിച്ച ബജറ്റിൽ അതൃപ്തി പ്രകടിപ്പിച്ച് അന്താരാഷ്ട്ര നാണയനിധി. രക്ഷാപാക്കേജ് കാലഹരണപ്പെടാൻ രണ്ടാഴ്ച മുമ്പ് മാത്രം ശേഷിക്കെയാണ് ഐ.എം.എഫ് അതൃപ്തി അറിയിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള രാജ്യത്തിന് പ്രത്യേക സാമ്പത്തികസഹായം നൽകുന്നതിന് ഐ.എം.എഫ് നിബന്ധന വെച്ചിരുന്നു.
സബ്സിഡികൾ വെട്ടിക്കുറച്ചും പൊതുചെലവ് ചുരുക്കിയും ബജറ്റ് കമ്മി കുറക്കണമെന്നാണ് നിർദേശം. അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഭരണകൂടത്തിന് വെല്ലുവിളിയാകുന്ന കടുത്ത നിബന്ധനകളാണ് മുന്നോട്ടുവെച്ചിട്ടുള്ളത്. ബജറ്റ് പാസാക്കുന്നതിന് മുമ്പ് സർക്കാറുമായി ചേർന്ന് പ്രവർത്തിക്കാൻ ഒരുക്കമാണെന്ന് ഐ.എം.എഫ് പ്രത്യേക പ്രതിനിധി എസ്തർ പെരെസ് റൂയിസ് പറഞ്ഞു. ജൂൺ 30ന് മുമ്പ് ധാരണയിലെത്തിയില്ലെങ്കിൽ വായ്പ ലഭിക്കില്ല. ഒരു മാസത്തെ ഇറക്കുമതിക്ക് ആവശ്യമായ വിദേശനാണ്യ ശേഖരം മാത്രം കൈവശമുള്ള പാകിസ്താന് വായ്പ ലഭിക്കാതെ പിടിച്ചുനിൽക്കാനും കഴിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.