സൗത്ത് കരോലിന: കോടിക്കണക്കിന് ഡോളർ വിലവരുന്ന അമേരിക്കയില്‍ യുദ്ധവിമാനം കാണാതായതായി റിപ്പോര്‍ട്ട്. ശത്രു റഡാറുകളുടെ കണ്ണില്‍ പെടാതിരിക്കാന്‍ ശേഷിയുള്ള എഫ്-35 വിമാനമാണ് പറക്കലിനിടെ കാണാതായത്. വിമാനം പറത്തിയ പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.
സൗത്ത് കരോലിനയുടെ തെക്കു-കിഴക്കന്‍ ഭാഗത്തു കൂടി പരിശീലനപ്പറക്കല്‍ നടത്തുമ്പോഴായിരുന്നു അപകടം. കോടികള്‍ വിലമതിക്കുന്ന വിമാനം കണ്ടെത്താനായി അധികൃതര്‍ പ്രദേശവാസികളുടെ സഹായവും തേടിയിരിക്കുകയാണ്. വിമാനത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കില്‍ ബേസ് ഡിഫന്‍സ് ഓപ്പറേഷന് സെന്ററുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു. ലോക്ക്ഹീഡ് മാർട്ടിൻ കമ്പനി നിർമ്മിച്ച ഈ വിമാനങ്ങൾക്ക് ഓരോന്നിനും ഏകദേശം 80 മില്യൺ ഡോളർ വിലയുണ്ടെന്ന് എഎഫ്പി റിപ്പോർട്ട് പറയുന്നു
ചാള്‍സ്റ്റണ്‍ നഗരത്തിന് വടക്കുള്ള രണ്ട് തടാകങ്ങള്‍ക്ക് ചുറ്റുമായി ഫെഡറല്‍ ഏവിയേഷന്‍ റെഗുലേറ്റര്‍മാരുമായി ചേര്‍ന്ന് തിരച്ചില്‍ തുടരുകയാണെന്ന് ബേസ് അധികൃതര്‍ അറിയിച്ചു. സൗത്ത് കരോലിന ലോ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ ഹെലികോപ്റ്ററും തിരച്ചിലില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. കാണാതായ വിമാനത്തിനൊപ്പം പറന്ന രണ്ടാമത്തെ എഫ്-35 വിമാനത്തിന്റെ പൈലറ്റ് സുരക്ഷിതമായി തിരിച്ചെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.