ഇസ്ലാമാബാദ്: പാകിസ്താനിൽ മതനിന്ദയാരോപിച്ച് ജനക്കൂട്ടം ശ്രീലങ്കൻ സ്വദേശിയെ തല്ലിക്കൊന്നു. പഞ്ചാബ് പ്രവിശ്യയിലെ സിയാൽകോട് ജില്ലയിൽ ഫാക്ടറി മാനേജരായി ജോലി ചെയ്തിരുന്ന പ്രിയാനന്ദ കുമാരയാണ് ദാരുണമായി കൊല്ലപ്പെട്ടത്. തല്ലിക്കൊന്ന ശേഷം ആൾക്കൂട്ടം മൃതദേഹം കത്തിക്കുകയും ചെയ്തു. ഖുർആൻ വരികൾ ആലേഖനം ചെയ്ത തെഹ്രീകെ ലബ്ബെയ്ക് പാകിസ്താെൻറ (ടി.എൽ.പി) പോസ്റ്റർ നശിപ്പിച്ചുവെന്നാരോപിച്ചാണ് മർദനം.
കുമാരയുടെ ഓഫിസിലെ മതിലിലാണ് പോസ്റ്റർ പതിച്ചിരുന്നത്. പോസ്റ്റർ കീറിക്കളഞ്ഞത് ശ്രദ്ധയിൽപെട്ട ജീവനക്കാർ വിവരം കൈമാറുകയും പിന്നീടത് ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവരം പുറത്തറിഞ്ഞതോടെ നൂറുകണക്കിനാളുകളാണ് ഫാക്ടറിക്കു മുന്നിലെത്തിയത്.
ആക്രമണത്തെ കുറിച്ച് അന്വേഷിക്കാൻ പഞ്ചാബ് സർക്കാർ ഉത്തരവിട്ടു. രഹസ്യധാരണയുടെ പുറത്ത് അടുത്തിടെയാണ് ടി.എൽ.പിക്കെതിരായ നിരോധനം ഇംറാൻ സർക്കാർ നീക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.