വാഷിങ്ടൺ: യൂറോപ്പിലും അമേരിക്കയിലും പടർന്നുകൊണ്ടിരിക്കുന്ന കുരങ്ങുപനിയെക്കുറിച്ച് ആദ്യമായി പ്രതികരിച്ച് യു.എസ്. പ്രസിഡന്റ് ജോ ബൈഡൻ. കുരങ്ങുപനി പകരുകയാണെങ്കിൽ സ്ഥിതി ഗൗരവമാകുമെന്നും അസുഖത്തെ കരുതിയിരിക്കണമെന്നും ബൈഡൻ പറഞ്ഞു.
ഏഷ്യൻ രാജ്യങ്ങൾ സന്ദർശിച്ചുകൊണ്ടിരിക്കുകയാണ് ബൈഡൻ. ദക്ഷിണ കൊറിയയിൽ ഒസാൻ എയർ ബേസിൽ വെച്ച് മാധ്യമങ്ങളുമായി സംവദിക്കുമ്പോഴാണ് അസുഖത്തെക്കുറിച്ച് ബൈഡൻ പറഞ്ഞത്. കുരങ്ങുപനിയെ പ്രതിരോധിക്കാൻ വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട് -ബൈഡൻ കൂട്ടിച്ചേർത്തു.
ആഫ്രിക്കക്ക് പുറത്ത് ഈ രോഗം പകർന്നിട്ടുണ്ടായിരുന്നില്ല. എന്നാൽ വെള്ളിയാഴ്ച അമേരിക്കയിൽ രണ്ട് കേസുകൾ കൂടി സ്ഥിരീകരിച്ചു.
11 രാജ്യങ്ങളിലായി 80 പേർക്ക് കുരങ്ങുപനി സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ടായിരുന്നു.
യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സി.ഡി.സി) പ്രകാരം പനി, പേശിവേദന തുടങ്ങിയ ലക്ഷണങ്ങളോടെ ആരംഭിക്കുന്ന അസുഖം പിന്നീട് മുഖത്തും ശരീരത്തിലും ചിക്കൻ പോക്സ് പോലുള്ള ചുണങ്ങ് ഉണ്ടാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.