ലണ്ടൻ: എണ്ണവില ഇടിച്ച് റഷ്യയെ സാമ്പത്തികമായി ദുർബലപ്പെടുത്താൻ നീക്കവുമായി യൂറോപ്യൻ യൂനിയനും ആസ്ട്രേലിയയും ഗ്രൂപ്-7 രാജ്യങ്ങളും. റഷ്യൻ എണ്ണക്ക് ബാരലിന് 60 ഡോളറിലധികം നൽകേണ്ടെന്ന് കാനഡ, ഫ്രാൻസ്, ജർമനി, ഇറ്റലി, ജപ്പാൻ, യു.കെ, യു.എസ് എന്നിവ ഉൾക്കൊള്ളുന്ന ജി-7 രാജ്യങ്ങളും ആസ്ട്രേലിയയും തീരുമാനിച്ചു. യൂറോപ്യൻ യൂനിയൻ ഡിസംബർ അഞ്ചുമുതൽ റഷ്യൻ ക്രൂഡോയിലിന് വിലക്ക് ഏർപ്പെടുത്തുന്നുണ്ട്. അതേസമയം, വിലനിയന്ത്രണം ഏർപ്പെടുത്തുന്ന രാജ്യങ്ങൾക്ക് എണ്ണ നൽകില്ലെന്ന് മോസ്കോ പ്രതികരിച്ചു. ഇന്ത്യ, ചൈന തുടങ്ങിയ മറ്റു വിപണിയിൽ വിൽപന നടത്തി പിടിച്ചുനിൽക്കാനാണ് റഷ്യ ശ്രമിക്കുന്നത്.
ഡിസംബർ അഞ്ചിന് യൂറോപ്യൻ യൂനിയന്റെ ഉപരോധം നിലവിൽവന്നാലും ഇന്ത്യ റഷ്യയിൽനിന്ന് ക്രൂഡോയിൽ വാങ്ങുന്നത് തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. അമേരിക്കയുടെയും യൂറോപ്യൻ രാജ്യങ്ങളുടെയും ഉപരോധം ആരംഭിച്ചശേഷം റഷ്യ ഇന്ത്യക്ക് കുറഞ്ഞ വിലയിൽ ക്രൂഡോയിൽ വിൽക്കുന്നുണ്ട്.
യുക്രെയ്നുമായി യുദ്ധമുഖത്തുള്ള റഷ്യയെ സാമ്പത്തികമായി ഞെരുക്കുകയാണ് പാശ്ചാത്യൻ കൂട്ടായ്മയുടെ ലക്ഷ്യം. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിലിന് 85 ഡോളറിനടുത്താണ് നിലവിൽ വില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.