നേയ്പീഡോ: മുസ്ലീം വിരുദ്ധ റോഹിങ്ക്യൻ വംശഹത്യക്ക് നേതൃത്വം നൽകിയ ബുദ്ധ സന്യാസിയെ മ്യാൻമർ പട്ടാള ഭരണകൂടം ജയിൽ മോചിതനാക്കി. നിരവധി പേരെ കൊല്ലാൻ മുന്നിൽ നിന്ന വ്രദ്ധു സന്യാസിയെയാണ് സൈന്യം വെറുതെവിട്ടത്. സ്ഥാന ഭ്രഷ്ടനാക്കപ്പെട്ട ഓങ് സാങ് സൂചിയുടെ ഭരണകാലത്ത് ഇയാളെ പിടികൂടി ജയിലിലടച്ചതായിരുന്നു.
അന്താരാഷ്ട്ര മാഗസിനായ ടൈം 'ബുദ്ധ തീവ്രാവാദത്തിന്‍റെ മുഖം' എന്ന തലക്കെട്ടിൽ ഇയാളുടെ ചെയ്തികൾ പുറംലോകത്തെത്തിച്ചിരുന്നു.
നേരത്തെ, മുസ്ലിംകൾക്കെതിരായ വംശീയ സംഘത്തെ ഒരുക്കി ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയ ഇയാളെ പലതവണ ഭരണകൂടം പിടികൂടി ജയിലിലടച്ചു. 969 ഗ്രൂപ് എന്നറിയപ്പെടുന്ന ഈ സംഘത്തിന്‍റെ ലക്ഷം റോഹിങ്ക്യൻ അടക്കമുള്ള മുസ്ലിംകളെ രാജ്യത്തുനിന്ന് പുറത്താക്കലായിരുന്നു. 2003ൽ ജയിലിലടക്കപ്പെട്ട ഇയാളെ 2010ൽ വിട്ടയച്ചു.
പുറത്തിറങ്ങി രണ്ടു വർഷങ്ങൾക്കു ശേഷമാണ് രാഖൈനിൽ ബുദ്ധ-മുസ്ലിം ലഹളക്ക് വളമിട്ട് റോഹിങ്ക്യൻ വംശഹത്യ തുടക്കമിട്ടത്. 2018ൽ ഫേസ്ബുക്ക് അടക്കമുള്ള സമൂഹ മാധമ്യങ്ങൾ ഇയാളുടെ അക്കൗണ്ട് തടയുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.