മോസ്കോ: വിഷബാധയേറ്റ് ബർലിനിലെ ചാരിറ്റ് ആശുപത്രിയിൽ കഴിയുന്നതിനിടെ ജർമൻ ചാൻസലർ അംഗല മെർകൽ സന്ദർശിച്ചതായി റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നാവൽനി. സ്വകാര്യ സന്ദർശനമായിരുന്നു. കുടുംബാംഗങ്ങളുമായി ആരോഗ്യ വിവരം ആരാഞ്ഞു.
മെർകലിെൻറ സന്ദർശനത്തിൽ ഏറെ നന്ദിയുണ്ടെന്നും നാവൽനി പറഞ്ഞു.
റഷ്യയിൽവെച്ച് നോവോചോക് എന്ന രാസവിഷം ബാധിച്ച നാവൽനിയുടെ ജീവൻ ബർലിൻ ആശുപത്രിയിലെ 32 ദിവസത്തെ ചികിത്സക്കുശേഷമാണ് രക്ഷിക്കാനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.