അഴിമതിക്കേസിൽ നവാസ് ശരീഫിനെ വെറുതെവിട്ടു

ഇസ്‍ലാമാബാദ്: അഴിമതിക്കേസിൽ മുൻ പ്രധാനമന്ത്രി നവാസ് ശരീഫിനെ കുറ്റവിമുക്തനാക്കി ഇസ്‍ലാമാബാദ് ഹൈകോടതി. 2018ൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട അവെൻഫീൽഡ് അഴിമതിക്കേസിൽ ശരീഫ് നൽകിയ അപ്പീൽ പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് ആമർ ഫാറൂഖും ജസ്റ്റിസ് മിയാംഗൽ ഹസൻ ഔറംഗസേബും ഉൾപ്പെട്ട ബെഞ്ച് വിധി പ്രഖ്യാപിച്ചത്.

ശരീഫിനെ മറ്റൊരു കേസിൽ കുറ്റവിമുക്തനാക്കിയത് ചോദ്യംചെയ്ത് അഴിമതിവിരുദ്ധ സമിതി നൽകിയ അപ്പീൽ പിൻവലിക്കുകയും ചെയ്തു. വിചാരണക്കോടതി കുറ്റവിമുക്തനാക്കിയത് ഇന്നലെ ഹൈകോടതി ശരിവെക്കുകയായിരുന്നു.

ഇതോടെ തെരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ ആശ്വാസമാണ് നവാസ് ശരീഫിന് ലഭിച്ചത്. ലണ്ടനിൽ അനധികൃതമായി സ്വത്ത് സമ്പാദിച്ചത് സംബന്ധിച്ചുള്ളതാണ് അവെൻഫീൽഡ് അഴിമതിക്കേസ്.

Tags:    
News Summary - Nawaz Sharif acquitted in corruption case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.