ഹെലികോപ്റ്റർ അപകടം: അനിവാര്യമല്ലാത്ത സർവീസുകൾ വിലക്കി നേപ്പാൾ

കാഠ്മണ്ഡു: ആറു പേരുടെ മരണത്തിനിടയാക്കിയ ഹെലികോപ്റ്റർ അപടത്തിന്റെ പശ്ചാത്തലത്തിൽ അനിവാര്യമല്ലാത്ത എല്ലാ സർവീസുകളും നേപ്പാൾ വിലക്കി. രണ്ടുമാസത്തേക്കാണ് വിലക്കെന്ന് നേപ്പാൾ സിവിൽ ഏവിയേഷൻ അതോറിറ്റി പറഞ്ഞു. പർവത വിമാനങ്ങൾക്കും എക്സ്റ്റേണൽ ലോഡുമായി പറക്കുന്ന സ്ലിംഗ് വിമാനങ്ങൾക്കുമാണ് വിലക്ക് ബാധമാകുക.

എവറസ്റ്റ് ഉൾപ്പെടെയുള്ള ഹിമാലയൻ കൊടുമുടികൾ കണ്ടു മടങ്ങവെ ചൊവ്വാഴ്ചയാണ് ഹെലികോപ്റ്റർ തകർന്ന് അഞ്ച് മെക്സിക്കൻ സഞ്ചാരികളും നേപ്പാളി പൈലറ്റും മരിച്ചത്. സ്വകാര്യ മനാങ് എയർ കമ്പനി നടത്തുന്ന ചെറിയ ഹെലികോപ്റ്ററാണ് പർവത മേഖലയിൽ തകർന്നത്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 14 കൊടുമുടികളിൽ എട്ടെണ്ണം സ്ഥിതി ചെയ്യുന്നത് ഹിമാലയൻ രാഷ്ട്രമായ നേപ്പാളിലാണ്. മേഖങ്ങൾ നിറഞ്ഞ പർവത മേഖലയിൽ ചെറുവിമാനങ്ങളും ഹെലികോപ്റ്ററുകളും അപകടത്തിൽപെടുന്നതും ആവർത്തിക്കപ്പെടുകയാണ്.

ജനുവരിയിൽ വിനോദസഞ്ചാര നഗരമായ പൊഖാറക്ക് സമീപം വിമാനം തകർന്ന് 71 പേരാണ് മരിച്ചത്. 30 വർഷത്തിനിടെ നേപ്പാളിലുണ്ടായ ഏറ്റവും വലിയ വിമാനാപകടമായിരുന്നു അത്.   


Tags:    
News Summary - Nepal Bans "Non-Essential Flights" By Helicopters After Deadly Crash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.