നേപ്പാളിൽ ഇരട്ട ഭൂചലനം; ഹിമാലയൻ മേഖലയിൽ പ്രകമ്പനങ്ങൾ

കാഠ്മണ്ഡു: നേപ്പാളിൽ റിക്ടർ സ്കെയിൽ 4.8ഉം 5.9ഉം രേഖപ്പെടുത്തിയ ഭൂചലനം. അർധരാത്രി 11.58നും പുലർച്ചെ 1.30നും ആയിരുന്നു ഭൂചലനങ്ങൾ. നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഹിമാലയൻ മേഖലയിലാകെ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടതായി ഭൂചലന നിരീക്ഷണ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു.


2015ൽ നേപ്പാളിലുണ്ടായ ഇരട്ട ഭൂകമ്പം കനത്ത നാശം വിതച്ചിരുന്നു. 7.8, 8.1 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 8964 പേരാണ് മരിച്ചത്. 21,952 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ആയിരക്കണക്കിന് വീടുകളും കെട്ടിടങ്ങളും തകരുകയും ചെയ്തിരുന്നു. 

Tags:    
News Summary - Nepal hit by twin earthquakes, tremors felt in Himalayan highlands

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.