കോവിഡ്​ നിയമം ലംഘിച്ചുവെന്ന്; സൂചിക്കെതിരെ പുതിയ കുറ്റം ചുമത്തി

യാംഗോൻ: അട്ടിമറിയിലൂ​െട ഭരണം പിടിച്ചെടുത്ത സൈന്യം മ്യാന്മർ നേതാവ്​ ഓങ്​സാൻ സൂചിക്കെതിരെ പുതിയ കുറ്റം ചുമത്തി​. കോവിഡ്​-19 മാർഗനിർദേശങ്ങൾ ലംഘിച്ചുവെന്നാരോപിച്ചാണ്​ പുതിയ കേസ്​ രജിസ്​റ്റർ ചെയ്​തത്​​.ഇതോടെ വിചാരണയില്ലാതെ എത്രകാലം വേണമെങ്കിലും സൂചിയെ തടവിലിടാൻ കഴിയും.കോവിഡ്​ നിയമങ്ങൾ ലംഘിച്ചാൽ പരമാവധി മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കും.

രജിസ്​റ്റർ ചെയ്യാത്ത ഇറക്കുമതി വാക്കിടോക്കി കൈവശംവെച്ചതിന്​ ​ മ്യാന്മർ പൊലീസ്​ നേരത്തേ സൂചിക്കെതിരെ കുറ്റംചുമത്തിയിരുന്നു​. കോടതിയുടെ ഇടപെടലില്ലാതെ പൗരൻമാരെ അനിശ്​ചിതകാലം ശിക്ഷിക്കാൻ സൈന്യം കഴിഞ്ഞാഴ്​ച നിയമം ഭേദഗതി ചെയ്​തിരുന്നു.

മ്യാന്മറിൽ പ്രതിഷേധിക്കുന്നവരെ 20 വർഷം തടവിലിടുമെന്ന്​ കഴിഞ്ഞദിവസം സൈന്യം മുന്നറിയിപ്പു നൽകിയിരുന്നു​. സൈന്യത്തിനെതിരെ വാക്കാലോ പ്രവൃത്തിയാലോ ചിഹ്നങ്ങളോ ദൃശ്യങ്ങളോ ഉപയോഗിച്ചോ വിദ്വേഷം പ്രചരിപ്പിക്കുന്നവർക്ക്​ ദീർഘകാലം തടവും പിഴയും ഉൾപ്പെടെയുള്ള ശിക്ഷ നൽകാനാണ്​ നീക്കം.

അതിനിടെ, പ്രതിഷേധം അടിച്ചമർത്താനുള്ള സൈന്യത്തി​െൻറ നീക്കങ്ങൾക്ക്​ മുന്നറിയിപ്പുമായി യു.എൻ രംഗത്തെത്തി. സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനത്തി​െൻറ അവകാശത്തെ മാനിക്കണമെന്ന്​ യു.എൻ പ്രത്യേക ദൂതൻ ക്രിസ്​റ്റീൻ ബർഗ്​നർ ആവശ്യപ്പെട്ടു. 

Tags:    
News Summary - new charge against ang sang suki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.