'പിതാവി​െൻറ കാലിൽ ചുറ്റിപ്പിടിച്ച്​ ഒളിച്ച കുഞ്ഞിനെ നിങ്ങൾ മനഃപൂർവം ​െകാന്നു'

ക്രൈസ്​റ്റ്​ചർച്ച്​: 51 മുസ്​ലിംകളെ വെടിവെച്ചുകൊന്ന പ്രതിക്കുള്ള ശിക്ഷവിധിയിൽ കോടതി എഴുതിയത്​ മനസ്സിനെ മരവിപ്പിക്കുന്ന ക്രൂരതയുടെ അടയാളങ്ങൾ. പിതാവി​െൻറ കാലിൽ ചുറ്റിപ്പിടിച്ച്​ രക്ഷപ്പെടാൻ ശ്രമിച്ച മൂന്ന​ു​ വയസ്സുകാരനെ മനഃപൂർവം നിങ്ങൾ വകവരുത്തിയതായി വെള്ള വംശീയവാദിയായ ആസ്​ട്രേലിയക്കാരൻ ബ്രെൻറൺ ടെറൻറിനോട്​ ജഡ്​ജി കാമറൂൺ മാൻഡർ പറഞ്ഞു. ടെറൻറി​െൻറ പ്രവൃത്തികളെല്ലാം മനുഷ്യത്വ ഹീനമായിരു​െന്നന്നും ജഡ്​ജി വ്യക്തമാക്കി.

കോടതി വിധി പ്രഖ്യാപിക്കു​േമ്പാഴും ഭാവഭേദമില്ലാതെ നിശ്ശബ്​ദനായിരുന്നു ടെറൻറ്​. രണ്ട്​ യന്ത്രത്തോക്കുകൾ അടക്കം ആറു​ തോക്കുകളുമായാണ്​ ടെറൻറ്​ ക്രൈസ്​റ്റ്​ചർച്ചിലെ പള്ളികൾ ആക്രമിക്കാൻ എത്തിയതെന്ന്​ പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. ന്യൂസിലൻഡ്​ ചരിത്രത്തിലെ ഏറ്റവും വേദനജനകമായ സംഭവമാണ്​ ടെറൻറി​െൻറ പ്രവൃത്തികളിലൂടെ ഉണ്ടായതെന്ന്​ ക്രൗൺ പ്രോസിക്യൂട്ടർ മാർക്ക്​ സാരിഫെ പറഞ്ഞു.

ആക്രമണത്തിൽനിന്ന്​ പരിക്കുകളോടെ രക്ഷപ്പെട്ടവരും മരിച്ചവരുടെ ബന്ധുക്കളും അടക്കം 90 പേരാണ്​ ആക്രമണത്തിന്​ ശേഷമുള്ള തങ്ങളുടെ ജീവിതം വിവരിച്ചത്​. വിദേശത്തുനിന്നുവരെ ബന്ധുക്കൾ എത്തുകയും കോടതി നടപടിയിൽ ഭാഗമാകുകയും ചെയ്​തു. പ്രതി ബ്രെൻറൺ ടെറൻറ്​ തിങ്കൾ മുതൽ വ്യാഴം വരെ കോടതി മുറിയിൽ തീർത്തും നിശ്ശബ്​ദനായിരുന്നു. അഭിഭാഷകരെ ഒഴിവാക്കിയ കൊലയാളി കോടതിയിൽ സംസാരിക്കാനും താൽപര്യപ്പെട്ടില്ല. ഒടുവിൽ വ്യാഴാഴ്​ച വിധി പറയും മുമ്പ്​ കോടതി നിയമിച്ച അഭിഭാഷകൻ വഴി ശിക്ഷ സ്വീകരിക്കു​െന്നന്നാണ്​ പറഞ്ഞത്​. 

Tags:    
News Summary - New Zealand mosque shooter verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.