വെലിങ്ടൺ: രാജ്യത്തെ പസഫിക് സമൂഹത്തെ ലക്ഷ്യം വെച്ച് 1970കളിൽ പൊലീസ് നടത്തിയ റെയ്ഡിൽ മാപ്പുപറഞ്ഞ് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ത ആർഡേൻ. നാടുകടത്തപ്പെട്ടവരും കുറ്റവാളികളുമായ ആളുകൾ ഒളിച്ചുതാമസിക്കുന്നു എന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ നായ്ക്കളുടെ സഹായത്തോടെയാണ് പസഫിക് ദ്വീപിൽ അക്കാലത്ത് പൊലീസ് ഒാരോ വീടുകളിലും തിരച്ചിൽ നടത്തിയത്.
റെയ്ഡ് നടക്കുന്ന സമയത്ത് പസഫിക്കിലെ സമോവ, ടോങ്ക, ഫിജി സമുദായങ്ങളിൽ പെട്ട ആളുകൾ താൽക്കാലിക വിസയിൽ ന്യൂസിലൻഡിൽ തൊഴിലെടുക്കുന്നുണ്ടായിരുന്നു. എന്നാൽ, ന്യൂസിലൻഡ് ജനതയുടെ തൊഴിൽ തട്ടിയെടുക്കാനാണ് ഇവരെത്തിയത് എന്ന വാദമുഖമാണ് സർക്കാർ നിരത്തിയത്. ഇവരെ രാജ്യത്തുനിന്ന് പുറത്താക്കാനായിരുന്നു പൊലീസ് നടപടി. ഇവരെ െതരഞ്ഞുപിടിച്ച് ആക്രമിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.