ലഹോർ: 22കാരിയായ നവവധുവിനെ വിവാഹദിനം രാത്രിയിൽ ഭർത്താവിനു മുന്നിൽവെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം. പൊലീസ് യൂണിഫോമിലെത്തിയ മോഷ്ടാക്കളാണ് ക്രൂരതയ്ക്ക് പിന്നിൽ.
ബുധനാഴ്ച രാത്രിയാണ് സംഭവം. വിവാഹശേഷം വരൻ മുഹമ്മദ് ലത്തീഫും വധുവും ആഘോഷപൂർവമായാണ് മുൾത്താനിലെ വീട്ടിലെത്തിയത്. പുലർച്ചെ മൂന്നോടെ പൊലീസ് വേഷത്തിൽ നാല് മോഷ്ടാക്കൾ ഇവരുടെ വീട്ടിൽ അതിക്രമിച്ചുകയറി. വീട്ടുകാരെ ബന്ധിയാക്കിയ ശേഷം ദമ്പതികളുടെ മുറിയിൽ കയറിയ മോഷ്ടാക്കൾ മുഹമ്മദ് ലത്തീഫിന് മുന്നിൽ വെച്ച് വധുവിനെ കൂട്ടബലാത്സംഗത്തിനിരയാക്കി. 1.25 ലക്ഷം രൂപയും ഏഴ് പവൻ ആഭരണങ്ങളും മോഷ്ടാക്കൾ കവർന്നു.
ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലീസ് പറഞ്ഞു. പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി. പഞ്ചാബ് മുഖ്യമന്ത്രി ഉസ്മാൻ ബുസ്ദാർ എത്രയും വേഗം പ്രതികളെ കണ്ടെത്താൻ പൊലീസിന് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.