ബെയ്ജിങ്: ചൈനയിലെ ചില പ്രവിശ്യകൾ നവദമ്പതികൾക്ക് 30 ദിവസം ശമ്പളത്തോടെ അവധി നൽകുന്നു. രാജ്യത്ത് ഇത്തരത്തിൽ ചുരുങ്ങിയത് മൂന്നുദിവസം അവധി നൽകി വരുന്നുണ്ടെങ്കിലും ചില പ്രവിശ്യകൾ പത്തുദിവസമായും ചിലത് ഒരുമാസമായും ഉയർത്തി. ഗാൻസു, ഷാൻഷി പ്രവിശ്യകളിലാണ് ഒരു മാസം അവധി ലഭിക്കുക.
ഷാങ്ഹായിയിൽ പത്തുദിവസവും സിചുവാനിൽ മൂന്നു ദിവസവുമാണ് അവധി. കുട്ടികൾ ഉണ്ടാകുന്നത് പ്രോത്സാഹിപ്പിക്കാനാണ് കൂടുതൽ ദിവസം അവധി നൽകുന്നത്. ജനനനിരക്ക് കുറഞ്ഞത് രാജ്യത്തിന്റെ വളർച്ചക്ക് തടസ്സമാണെന്ന വിലയിരുത്തലാണ് അധികൃതർക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.