അബുജ: ജനനം മുതൽ പോറ്റി വളർത്തിയയാളെ സിംഹം ആക്രമിച്ചുകൊന്നു. തെക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഒബാഫെമി അവോലോവോ സർവകലാശാലയിലെ മൃഗശാല സൂക്ഷിപ്പുകാരൻ ഒലബോഡ് ഒലവുയി എന്നയാളാണ് സിംഹത്തിന്‍റെ ആക്രമണത്തെ തുടർന്ന് മരിച്ചത്. സിംഹത്തിന് ഭക്ഷണം നൽകുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒമ്പത് വർഷം പ്രായമുള്ള സിംഹത്തെ ഇത്രയും കാലം പരിപാലിച്ചിരുന്നത് ഒലവുയി ആയിരുന്നു.
സഹപ്രവർത്തകർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഒലവുയിക്ക് സാരമായി പരിക്കേറ്റിരുന്നു. മറ്റൊരു ജീവനക്കാരനുകൂടി സിംഹത്തിന്‍റെ ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. സിംഹത്തിന് ഭക്ഷണം നൽകുന്നതിനിടെ കൂട് തുറന്ന് വെച്ചതാണ് അപകടകാരണമെന്ന് പ്രാദേശിക മാധ്യമങ്ങളിലെ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
മൃഗശാലയിലെ ജീവനക്കാരുടെയും സന്ദർശകരുടെയും സുരക്ഷക്ക് വേണ്ടി സിംഹത്തെ ദയാവധം ചെയ്തതായി സർവകലാശാല അധികൃതർ അറിയിച്ചു. ഒലവുയി പത്ത് വർഷമായി സർവകലാശാല മൃഗശാലയിൽ ജോലിചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.