വാഷിങ്ടൺ: ഓഹിയോ സ്റ്റേറ്റ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യൻ വംശജനായി നീരജ് ആൻറണി. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായാണ് 29കാരനായ നീരജ് തെരഞ്ഞെടുക്കപ്പെട്ടത്.
നിലവിൽ സ്റ്റേറ്റ് പ്രതിനിധിയായിരുന്ന ആൻറണി ഡൊമാക്രാറ്റിക് സ്ഥാനാർഥിയായിരുന്ന മാർക്ക് ഫോഗലിനെ തോൽപിച്ചാണ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇതുവരെ ഒരു ഇന്ത്യൻ വംശജനും ഒഹിയോയിൽ നിന്നും സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടില്ല.
'എന്നെ വിശ്വാസത്തിലെടുത്ത ജനങ്ങൾക്ക് നന്ദി. എെൻറ മാതാപിതാക്കളും മുത്തച്ഛന്മാരും ഇന്ത്യയിൽ താമസിച്ചവരായിരുന്നു. ഇന്ത്യൻ അമേരിക്കക്കാരുടെ വലിയൊരു പിന്തുണ എനിക്കുണ്ടായിരുന്നു. അമേരിക്കയുടെ പൊതു താൽപര്യങ്ങൾ സംരക്ഷിക്കാൻ എന്നും ഞാൻ മുന്നിലുണ്ടാവും. '' - അദ്ദേഹം പറഞ്ഞു.
ചെറു പ്രായത്തിൽ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിച്ച നീരജ്, 23ാം വയസിൽ ഒഹിയോ ഹൗസ് ഓഫ് റപ്രസെൻറീറ്റീവിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതോടെ അമേരിക്കയിലെ ഏറ്റവും പ്രായം കുറഞ്ഞ നിയമനിർമാതാവായി അദ്ദേഹം മാറുകയും ചെയ്തു.
1987ലാണ് നീരജിെൻറ മാതാപിതാക്കൾ അമേരിക്കയിലേക്ക് കുടിയേറുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.