പ്യോങ്യാങ്: ദക്ഷിണ കൊറിയയുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ചർച്ചകൾ നടക്കവെ, പുതുതായി വികസിപ്പിച്ച ആൻറി എയർക്രാഫ്റ്റ് മിസൈൽ വിജയകരമായി പരീക്ഷിച്ച് ഉത്തര കൊറിയ. ഉത്തര കൊറിയ ഒരാഴ്ചക്കിടെ നടത്തുന്ന രണ്ടാമത്തെ മിസൈൽ പരീക്ഷണമാണിത്. രണ്ടു ദിവസം മുമ്പാണ് ഹൈപ്പർസോണിക് മിസൈൽ പരീക്ഷിച്ചത്.
യുദ്ധസാഹചര്യത്തിൽ മികച്ച പ്രവർത്തനം നടത്താൻ ശേഷിയുള്ള ആധുനിക സാങ്കേതികവിദ്യകളടങ്ങിയ ആൻറി എയർക്രാഫ്റ്റ് മിസൈലാണ് വ്യാഴാഴ്ച പരീക്ഷിച്ചതെന്ന് കൊറിയൻ സെൻട്രൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
പരീക്ഷണത്തിനു സാക്ഷ്യംവഹിക്കാൻ ഭരണാധികാരി കിം ജോങ് ഉൻ ഉണ്ടായിരുന്നില്ല. പകരം പോളിറ്റ് ബ്യൂറോ അംഗം പാക് ജോങ് ഷാഒൻ ആണ് നേതൃത്വം നൽകിയത്. താരതമ്യേന പ്രാധാന്യം കുറഞ്ഞ മിസൈൽ പരീക്ഷണമായിരുന്നു ഇതെന്നും സൂചനയുണ്ട്.
കഴിഞ്ഞ ദിവസം ദക്ഷിണ
കൊറിയയുമായുള്ള ഹോട്ട്ലൈൻ ബന്ധം പുനഃസ്ഥാപിക്കാൻ തയാറാണെന്ന് കിം ജോങ് ഉൻ പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.