ഫലസ്തീൻ രാഷ്ട്രമുണ്ടാക്കാതെ ഇസ്രായേലിന് സമാധാനമോ സുരക്ഷയോ ഉണ്ടാകില്ല - ജോസെപ് ബോറെൽ

ബാഴ്‌സലോണ: സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം രൂപവത്കരിക്കാതെ ഇസ്രായേലിന് സമാധാനമോ സുരക്ഷിതത്വമോ ഉണ്ടാകില്ലെന്ന് യൂറോപ്യൻ യൂണിയൻ ഫോറിൻ പോളിസി ചീഫ് ജോസെപ് ബോറെൽ. യൂ​റോ​പ്പും അ​റ​ബ് ലോ​ക​വും ത​മ്മി​ലെ സ​ഹ​ക​ര​ണ​ത്തി​നാ​യി രൂ​പം ന​ൽ​കി​യ ഫോ​റം ഓ​ഫ് ദി ​യൂ​നി​യ​ൻ ഫോ​ർ ദി ​മെ​ഡി​റ്റ​റേ​നി​യ​ന്റെ (യുഎഫ്എം) പ്രതിനിധി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്പാ​നി​ഷ് ന​ഗ​ര​മാ​യ ബാ​ഴ്സ​ലോ​ണ​യി​ൽ തി​ങ്ക​ളാ​ഴ്ചയാണ് യൂ​റോ​പ്യ​ൻ യൂ​നി​യ​ൻ, അ​റ​ബ് രാ​ജ്യ​ങ്ങ​ൾ എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗം തുടങ്ങിയത്.

ഇസ്രായേൽ-ഫലസ്തീൻ സംഘർഷത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും മേഖലയിൽ സമാധാനം സ്ഥാപിക്കുന്നതിനുമായി ചേരുന്ന യോഗത്തിൽ ഏകദേശം 40 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളാണ് പങ്കെടുക്കുന്നത്.

‘ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ സംഘട്ടനങ്ങളുടെയെല്ലാം അവസാനം സമാധാനത്തിന്റെ ചക്രവാളത്തിലേക്ക് നയിക്കുന്ന നിമിഷത്തിന് സാക്ഷ്യം വഹിക്കാറുണ്ട്. ഞെട്ടലുകൾക്കും വൈകാരികതക്കും അപ്പുറം ഇരുവിഭാഗം ജനങ്ങളും സമാധാനത്തിന് പ്രതിജ്ഞാബദ്ധരാണ്. ഹമാസ് വെറുമൊരു സംഘടന എന്നതിലുപരി, അതൊരു ആശയമാണ്. അതേക്കാൾ മികച്ച ഒരു ആശയം പകരം വെക്കാതെ നിങ്ങൾക്ക് ഒരു ആശയത്തെ ഇല്ലാതാക്കാൻ കഴിയില്ല. ഹമാസിന്റെ പ്രത്യയശാസ്ത്രത്തെ പരാജയപ്പെടുത്താൻ, രാഷ്ട്രപദവി ഉറപ്പുനൽകുന്ന നൽകുന്ന വിശ്വസനീയമായ രാഷ്ട്രീയ സാധ്യത ഫലസ്തീനികൾക്ക് നൽകാൻ കഴിയണം’ -ബോറെൽ പറഞ്ഞു.

യോഗത്തിൽ ഫ്രാ​ൻ​സ്, ജ​ർ​മ​നി, ഇ​റ്റ​ലി, ബെ​ൽ​ജി​യം അ​ട​ക്കം യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളും ഈ​ജി​പ്ത്, തു​ർ​ക്കി, തു​നീ​ഷ്യ, ല​ബ​നാ​ൻ, മൊ​റോ​കോ തു​ട​ങ്ങി അ​റ​ബ് രാ​ജ്യ​ങ്ങ​ളും പ്രതിനിധികളെ അ​യ​ച്ചി​ട്ടു​ണ്ട്. എന്നാൽ, സ്ഥാപക അംഗമായ ഇ​സ്രാ​യേ​ൽ ഇതിൽ പ​ങ്കെടുക്കുന്നില്ല. യോ​ഗ അ​ജ​ണ്ട ത​ങ്ങ​ൾ​ക്കെ​തി​രാ​യി മാ​റ്റി​യെ​ന്നും നെ​ത​ന്യാ​ഹു സ​ർ​ക്കാ​റി​നെ കു​രു​ക്കാ​നു​ള്ള കെ​ണി​യാ​കു​മെ​ന്നും ആ​രോ​പി​ച്ചാണ് ക​ഴി​ഞ്ഞ​ദി​വ​സം അ​വ​ർ പി​ന്മാ​റ്റം പ്ര​ഖ്യാ​പി​ച്ചിത്.

ഇ​സ്രാ​യേ​ലി​നെ​തി​രെ ​യൂ​റോ​പ്പി​ൽ വി​കാ​രം ശ​ക്ത​മാ​ണെ​ങ്കി​ലും ജ​ർ​മ​നി വെ​ടി​നി​ർ​ത്ത​ൽ വേ​ണ്ടെ​ന്ന നി​ല​പാ​ടു​കാ​രാ​ണ്. താ​ൽ​ക്കാ​ലി​ക ഇ​ട​വേ​ള മാ​ത്രം മ​തി​യെ​ന്നും ഹ​മാ​സി​നെ ഇ​ല്ലാ​താ​ക്ക​ൽ അ​വ​ർ​ക്ക് അ​വ​കാ​ശ​മു​ണ്ടെ​ന്നും ജ​ർ​മ​നി ക​രു​തു​ന്നു. ഇ​ത് മു​ൻ​നി​ർ​ത്തി വെ​ടി​നി​ർ​ത്ത​ലി​ന് പൊ​തു പ്ര​ഖ്യാ​പ​നം ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത വി​ര​ള​മാ​ണ്. എ​ന്നാ​ൽ, ദ്വി​രാ​ഷ്ട്ര പ​രി​ഹാ​ര​ത്തി​നാ​യി അംഗരാജ്യങ്ങളെല്ലാം ആവശ്യപ്പെടുന്നുണ്ട്.

ഗ​സ്സ​യി​ലെ വെ​ടി​നി​ർ​ത്ത​ൽ ദീ​ർ​ഘി​പ്പി​ക്ക​ണ​മെ​ന്ന് യോ​ഗ​ത്തി​നെ​ത്തി​യ ഫ​ല​സ്തീ​ൻ പ്ര​തി​നി​ധി റി​യാ​ദ് അ​ൽ​മാ​ലി​കി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​നി​യും നി​ര​പ​രാ​ധി​ക​ളെ കു​രു​തി ന​ട​ത്തു​ന്ന​ത് തു​ട​രാ​തി​രി​ക്കാ​ൻ ഇ​സ്രാ​യേ​ലി​നു മേ​ൽ ക​ടു​ത്ത സ​മ്മ​ർ​ദം ചെ​ലു​ത്ത​ണ​മെ​ന്നും ഇ​ല്ലാ​ത്ത​പ​ക്ഷം ഇ​നി​യും മൃ​ത​ദേ​ഹ​ങ്ങ​ൾ എ​ണ്ണു​ന്ന​ത് തു​ട​രേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം തു​ട​ർ​ന്നു.

Tags:    
News Summary - No peace, security for Israel without Palestinian state: EU's Borrell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.