തെഹ്റാൻ: ഈ വർഷം സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നേടിയ സ്ത്രീ അവകാശങ്ങൾക്കും ജനാധിപത്യത്തിനുംവേണ്ടി പൊരുതുന്ന ഇറാനിയൻ മനുഷ്യാവകാശ പ്രവർത്തക നർഗീസ് മുഹമ്മദി ഇറാനിലെ ജയിലിൽ നിരാഹാര സമരം തുടങ്ങി. ‘നർഗീസ് മുഹമ്മദിയെ മോചിപ്പിക്കുക’ എന്ന പേരിൽ മനുഷ്യാവകാശ സംഘടനകൾ തിങ്കളാഴ്ച കാമ്പയിൻ ആരംഭിച്ചിരുന്നു. ഇതോടനുബന്ധിച്ചാണ് അവർ നിരാഹാരം ആരംഭിച്ചത്.
51കാരിയായ നർഗീസിനെ ഹൃദയ, ശ്വാസകോശ പരിചരണത്തിനായി സ്പെഷലിസ്റ്റ് ആശുപത്രിയിലേക്ക് മാറ്റണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. ഭരണകൂടം സംഭവത്തിൽ പ്രതികരിച്ചിട്ടില്ല. ഇറാൻ ഭരണകൂടത്തിന്റെ നോട്ടപ്പുള്ളിയായ നർഗീസ് അരനൂറ്റാണ്ടുകാലത്തെ ജീവിതത്തിനിടെ നിരവധി അറസ്റ്റുകൾ നേരിട്ടു. 13 തവണ ജയിലിൽ അടക്കപ്പെടുകയും അഞ്ചു തവണ കോടതി ശിക്ഷിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.