ഗസ്സ സിറ്റി: ലോകം സിറിയയിൽ കാതോർത്തു നിൽക്കുന്നതിനിടെ ഗസ്സയിൽ കൂട്ടക്കൊല തുടർന്ന് ഇസ്രായേൽ. വടക്കൻ, മധ്യ ഗസ്സകളിൽ ബുധനാഴ്ച നടത്തിയ വ്യോമാക്രമണങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടു.
ബെയ്ത് ലാഹിയയിൽ കമാൽ അദ്വാൻ ആശുപത്രിയോടു ചേർന്ന താമസ കെട്ടിടം ബോംബിട്ടു തകർത്തു. കുട്ടികളും സ്ത്രീകളുമടക്കം 20 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്.
കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിയവരെ കുറിച്ച് വിവരമില്ലാത്തതിനാൽ മരണസംഖ്യ ഉയരുമെന്നാണ് ആശങ്ക. 30 അംഗ അബൂതറാബിഷ് കുടുംബം താമസിച്ച ബഹുനില കെട്ടിടമാണ് തകർത്തത്.
നുസൈറാത്ത് അഭയാർഥി ക്യാമ്പിലെ താമസ കെട്ടിടത്തിനു മേൽ ബോംബിട്ട് കുടുംബത്തിലെ ഏഴുപേർ കൊല്ലപ്പെട്ടു. ഗസ്സ സിറ്റിയിൽ ഇസ്രായേൽ ബോംബിങ്ങിൽ രണ്ടുപേരുടെ മരണവും സ്ഥിരീകരിച്ചു.
കടുത്ത ഉപരോധം മൂലം മാനുഷിക പ്രതിസന്ധി വേട്ടയാടുന്ന വടക്കൻ ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.