പ്രണയസാഫല്യത്തിന്റെ അത്യപൂർവ അധ്യായങ്ങളിലൊന്നാണ് മർജോരി ഫിറ്റർമാന്റെയും ബെർണി ലിറ്റ്മാന്റെയും കഥ. ഫിറ്റർമാന് പ്രായം 102. ബെർണിക്ക് നൂറ് വയസ്സും. 10 വർഷത്തെ പ്രണയത്തിനൊടുവിൽ മക്കളെയും പേരക്കുട്ടികളെയുമൊക്കെ സാക്ഷിയാക്കി അവർ വിവാഹിതരായപ്പോൾ പിറന്നത് അത്ര പെട്ടെന്നൊന്നും തിരുത്തപ്പെടാൻ സാധ്യതയില്ലാത്തൊരു റെക്കോഡാണ്. ലോകത്തിലെ ഏറ്റവും പ്രായംചെന്ന നവദമ്പതികൾ ഇനി ഇവരാണ്. അമേരിക്കയിലെ ഫിലഡൽഫിയയിലാണ് സംഭവം. അവിടെ വയോജനങ്ങൾക്കായുള്ള ഒരു കേന്ദ്രത്തിലെ അന്തേവാസികളായിരുന്നു ഇരുവരും. ഇണയുടെ വിയോഗത്തിനുശേഷമാണ് ഇരുവരും അവിടെ അന്തേവാസികളായത്. ഏതോ നിമിഷത്തിൽ ഇരുവരും പ്രണയത്തിലായി.
പ്രണയജീവിതം 10 വർഷം പിന്നിട്ടപ്പോൾ വിവാഹം ചെയ്യാമെന്നായി. വീട്ടുകാരുടെയും അന്തേവാസികളുടെയുമെല്ലാം സാന്നിധ്യത്തിൽ കഴിഞ്ഞ മേയിൽ അവർ വിവാഹിതരായി. അപ്പോൾ, ഇരുവർക്കുംകൂടി 202 വർഷവും 271 ദിവസവുമാണ് പ്രായം! കഴിഞ്ഞദിവസമാണ് ഇത് ഗിന്നസ് വേൾഡ് റെക്കോഡായി അംഗീകരിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.