കിയവ്: അധിനിവേശം മൂന്നുവർഷം പൂർത്തിയാകാനടുത്തെത്തിയ യുക്രെയ്നിൽ കനത്ത ബോംബിങ് തുടർന്ന് റഷ്യ. ആണവ വൈദ്യുതി നിലയം സ്ഥിതി ചെയ്യുന്ന സപോറിഷ്യ പട്ടണത്തിൽ ബാലിസ്റ്റിക് മിസൈൽ ആക്രമണത്തിൽ കെട്ടിടം തകർന്നു.
ഏഴുപേർ മരിച്ച സംഭവത്തിൽ 22 പേർക്ക് പരിക്കേറ്റു. അഞ്ചുപേർ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്.
ചൊവ്വാഴ്ച രാജ്യത്ത് സന്ദർശനത്തിനെത്തിയ അന്താരാഷ്ട്ര ആണവോർജ ഏജൻസി വാഹനം ആക്രമിക്കപ്പെട്ടിരുന്നു. ഡ്രോൺ പതിച്ചുള്ള ആക്രമണത്തിൽ ആർക്കും പരിക്കില്ല. ഉത്തരവാദിത്തം സംബന്ധിച്ച് ഇരുരാജ്യങ്ങളും പരസ്പരം പഴിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.