സോൾ: സൈനികരുടെ ത്യാഗത്തിന് നന്ദി പറഞ്ഞും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്താൻ സാധിക്കാത്തതിൽ മാപ്പുപറഞ്ഞും ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ. ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടി ഒാഫ് കൊറിയയുടെ 75ാം വാർഷിക ആഘോഷത്തിെൻറ ഭാഗമായി നടത്തിയ പ്രസംഗത്തിലായിരുന്നു കിമ്മിെൻറ വികാര നിർഭരമായ പ്രസംഗം.
കണ്ണട ഉൗരിമാറ്റിയശേഷം കണ്ണുനീർ തുടച്ചുകൊണ്ടായിരുന്നു മാപ്പുപറച്ചിൽ. കിമ്മിെൻറ പ്രസംഗത്തിെൻറ വിഡിയോ ഭാഗങ്ങൾ സ്റ്റേറ്റ് ടെലിവിഷൻ സ്റ്റേഷൻ പുറത്തുവിട്ടു. അതിൽ കണ്ണുനിറഞ്ഞ് വിങ്ങിപ്പൊട്ടുന്ന കിമ്മിനെ കാണാനാകും.
ഉത്തരകൊറിയയിലെ ഒരാൾക്കുപോലും കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടില്ലെന്നും അതിൽ നന്ദി രേഖപ്പെടുത്തുന്നതായും കിം പറഞ്ഞു. എന്നാൽ കിമ്മിെൻറ ഇൗ അവകാശ വാദത്തിൽ നേരത്തേതന്നെ യു.എസും ദക്ഷിണ കൊറിയയും സംശയം പ്രകടിപ്പിച്ചിരുന്നു.
കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി ഏർപ്പെടുത്തിയ അന്താരാഷ്ട്ര ഉപരോധങ്ങൾ, നിയന്ത്രണങ്ങൾ തുടങ്ങിയവയിലൂടെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുമെന്ന വാഗ്ദാനം പാലിക്കുന്നതിൽ പരാജയപ്പെട്ടതായും കിം പറഞ്ഞു. 'ആകാശത്തോളം ഉയരത്തിലും കടലിനോളം ആഴത്തിലും ജനങ്ങൾ എന്നിൽ വിശ്വാസമർപ്പിച്ചിരിക്കുന്നു. അതിനോട് നീതി പുലർത്തുന്നതിൽ ഞാൻ പരാജയപ്പെട്ടു. അതിൽ ഖേദിക്കുകയും ക്ഷമ ചോദിക്കുകയും ചെയ്യുന്നു' -കിം പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
ഉത്തരകൊറിയയുടെ ആണവായുധ, ബാലിസ്റ്റിക് മിസൈൽ പരീക്ഷണങ്ങൾക്കെതിരെ അന്താരാഷ്ട്ര ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതോടെ രാജ്യത്തിെൻറ സമ്പദ്വ്യവസ്ഥ പാടെ തകരുകയും ചെയ്തു. കൊറോണ വൈറസ് ബാധ തടയുന്നതിനായി രാജ്യത്തിെൻറ എല്ലാ അതിർത്തികൾ അടച്ചുപൂട്ടി ഗതാഗതം നിരോധിച്ചിരിക്കുകയാണ്. ഉത്തരകൊറിയൻ ജനസംഖ്യയുടെ 40ശതമാനത്തോളം ഭക്ഷ്യക്ഷാമം നേരിടുന്നുണ്ടെന്ന്ഐക്യരാഷ്ട്രസഭ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.