വാഷിങ്ടൺ: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ വീണ്ടും ആണവപരീക്ഷണം നടത്താൻ സാധ്യതയുണ്ടെന്ന് യു.എസ്. രാജ്യത്തിന്റെ ഇന്റലിജൻസ് റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച പരാമർശമുള്ളത്. ഈ വർഷം കൂടുതൽ മിസൈൽ പരീക്ഷണങ്ങളും നടത്തിയേക്കാം. ഇതിലൂടെ മിസൈൽ പരീക്ഷണം സാധാരണ നടപടിയാക്കി മാറ്റുകയാണ് കിമ്മിന്റെ ലക്ഷ്യമെന്നും റിപ്പോർട്ട് പറയുന്നു.
2006ന് ശേഷം ആറ് ആണവ പരീക്ഷണങ്ങളാണ് ഉത്തരകൊറിയ നടത്തിയത്. 2017ലായിരുന്നു അവസാന ആണവ പരീക്ഷണം. സൈന്യത്തെ കൂടുതൽ നവീകരിക്കുന്നതിന്റെ ഭാഗമായാണ് കിം പുതിയ ആണവപരീക്ഷണത്തിന് ഒരുങ്ങുന്നതെന്നും റിപ്പോർട്ട് പറയുന്നു.തന്റെ ഭരണത്തിന് കീഴിൽ ആണവ പരീക്ഷണവും മിസൈൽ പരീക്ഷണവും ഒഴിവാക്കാൻ ഒരു പദ്ധതിയുമില്ലെന്നാണ് കിം വ്യക്തമാക്കുന്നത്. ആണശക്തിയുണ്ടെങ്കിൽ അന്താരാഷ്ട്രതലത്തിൽ പിന്തുണ ലഭിക്കുമെന്നാണ് കിം കരുതുന്നതെന്നും യു.എസ് റിപ്പോർട്ടിൽ പരാമർശമുണ്ട്.
ക്രിപ്റ്റോ കറൻസി മോഷ്ടിച്ചുൾപ്പടെയാണ് ഉത്തരകൊറിയ ഇതിനുള്ള പണം കണ്ടെത്തുന്നത്. 2022ലെ ഒരു സംഭവത്തിൽ നിന്ന് മാത്രം 625 മില്യൺ ഡോളറിന്റെ ക്രിപ്റ്റോ കറൻസി ഉത്തരകൊറിയ മോഷ്ടിച്ചുവെന്നും റിപ്പോർട്ട് പറയുന്നു. കഴിഞ്ഞ വർഷം മാത്രം 60ഓളം മിസൈലുകളുടെ പരീക്ഷണവും ഉത്തരകൊറിയ നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.