ഉത്തരകൊറിയയിൽ കോവിഡ്​ പ്രതിരോധം പാളി; പ്രതികാര നടപടിയുമായി കിം

സോൾ: കോവിഡ്​ തടയുന്നതിൽ പരാജയപ്പെട്ടുവെന്നാരോപിച്ച്​ ഉത്തരകൊറിയൻ ഭരണത്തലവൻ കിം ജോങ്​ ഉൻ നിരവധി മുതിർന്ന ഉദ്യോഗസ്​ഥരെ പുറത്താക്കിയതായി റിപ്പോർട്ട്​. രാജ്യ​ത്തെ വലിയ പ്രതിസന്ധിയിലേക്ക്​ തള്ളിവിട്ടതിനാണ്​ ഉദ്യോഗസ്​ഥർക്കെതിരെ നടപടി സ്വീകരിച്ചതെന്ന്​ ഔദ്യോഗിക മാധ്യമം റിപ്പോർട്ട്​ ചെയ്​തു.

ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഉത്തരകൊറിയൻ വർക്കേഴ്​സ്​ പാർട്ടിയിലെ ഉന്നതരും പുറത്താക്കിയവരിൽ ഉൾപ്പെടുന്നുണ്ടെന്നാണ്​ കരുതുന്നത്​. ​ഉത്തരകൊറിയയിൽ കോവിഡ്​ രൂക്ഷമായി പടരുകയാണെന്നാണ്​ പുതിയ വിവരം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.