Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2021 5:36 PM GMT Updated On
date_range 30 Jun 2021 5:37 PM GMTഉത്തരകൊറിയയിൽ കോവിഡ് പ്രതിരോധം പാളി; പ്രതികാര നടപടിയുമായി കിം
text_fieldsbookmark_border
സോൾ: കോവിഡ് തടയുന്നതിൽ പരാജയപ്പെട്ടുവെന്നാരോപിച്ച് ഉത്തരകൊറിയൻ ഭരണത്തലവൻ കിം ജോങ് ഉൻ നിരവധി മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കിയതായി റിപ്പോർട്ട്. രാജ്യത്തെ വലിയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതിനാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചതെന്ന് ഔദ്യോഗിക മാധ്യമം റിപ്പോർട്ട് ചെയ്തു.
ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഉത്തരകൊറിയൻ വർക്കേഴ്സ് പാർട്ടിയിലെ ഉന്നതരും പുറത്താക്കിയവരിൽ ഉൾപ്പെടുന്നുണ്ടെന്നാണ് കരുതുന്നത്. ഉത്തരകൊറിയയിൽ കോവിഡ് രൂക്ഷമായി പടരുകയാണെന്നാണ് പുതിയ വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story