ബീജിങ്: തയ്‍വാൻ വിദേശകാര്യമന്ത്രിയുടെ അഭിമുഖം ഇന്ത്യൻ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചതിൽ ചൈന പ്രതിഷേധിച്ചതിന് പിന്നാലെ ഇക്കാര്യത്തിൽ പ്രതികരിച്ച് തായ്‍വാനും. തങ്ങൾ ആരുടേയും പാവകളല്ലെന്ന പ്രതികരണമാണ് തായ്‍വാൻ നടത്തിയിരിക്കുന്നത്.
തയ്‍വാനും ഇന്ത്യക്കും സ്വതന്ത്ര്യമായ ആരും നിയന്ത്രിക്കാത്ത മാധ്യമ സംവിധാനങ്ങളുണ്ട്. സ്വന്തം രാജ്യത്തെ സാമ്പത്തിക തകർച്ചയിൽ ചൈന ആശങ്കപ്പെട്ടാൽ മതിയാകും. അയൽ രാജ്യങ്ങൾക്കെതിരെ ചൈന വിമർശനം ഉന്നയിക്കേണ്ടെന്നും തായ്‍വാൻ വ്യക്തമാക്കി.
ഫെബ്രുവരി 29നാണ് അഭിമുഖത്തിനെതിരെ ചൈന പ്രസ്താവന ഇറക്കിയത്. ചില ഇന്ത്യൻ മാധ്യമങ്ങൾ തയ്‍വാൻ വിദേശകാര്യമന്ത്രി ജോസഫ് വുവിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചു. തായ്‍വാൻ സ്വാതന്ത്ര്യത്തെ കുറിച്ച് ചില തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ അവർക്ക് അവസരമുണ്ടാക്കി കൊടുക്കുകയാണ് ഇന്ത്യൻ മാധ്യമങ്ങൾ ചെയ്തത്. ഇത് വൺ ചൈന തത്വത്തിന് വിരുദ്ധമാണെന്നും അംഗീകരിക്കാനാവില്ലെന്നും അവർ വ്യക്തമാക്കിയിരുന്നു.
ലോകത്ത് ഒരു ചൈന മാത്രമേയുള്ളുവെന്നും തായ്‍വാൻ അതിന്റെ ഭാഗമാണെന്നുമാണ് ചൈന വ്യക്തമാക്കുന്നത്. ഇതിന്റെ ഭാഗമാണ് ചൈനയുടെ വൺ ചൈന നയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.