ഗസ്സ: ഗസ്സ സിറ്റിയിലെ അൽശിഫ ആശുപത്രിയിൽ ഇസ്രായേൽ അതിക്രമം അഞ്ചാം ദിവസവും തുടരുന്നു. അൽശിഫയിൽ 150 പോരാളികളെ വധിച്ചെന്ന ഇസ്രായേൽ സൈന്യത്തിന്റെ അവകാശവാദം ഹമാസ് തള്ളി.
ആശുപത്രിയെ ഹമാസ് താവളമാക്കുന്നുവെന്ന് സ്ഥാപിക്കാനാണ് ഇസ്രായേൽ കള്ളം പറയുന്നതെന്ന് ഹമാസ് വക്താവ് വ്യക്തമാക്കി. ആരോഗ്യപ്രവർത്തകരെയും രോഗികളെയും കൂട്ടിരിക്കുന്നവരെയും അഭയാർഥികളെയുമാണ് ഇസ്രായേൽ സൈന്യം കൊലപ്പെടുത്തുന്നത്. ഇത് യുദ്ധക്കുറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണ്.
മിസൈൽ, ഷെൽ ആക്രമണം, വെടിവെപ്പ് എന്നിവ കൂടാതെ ഓക്സിജൻ വേർപെടുത്തിയും രോഗികളെ കൊല്ലുന്ന ക്രൂരതയാണ് ഇസ്രായേൽ ചെയ്യുന്നതെന്ന് ഹമാസ് പ്രസ്താവനയിൽ പറഞ്ഞു. അതിനിടെ ഗസ്സയിൽ അടിയന്തര വെടിനിർത്തണമെന്നും റഫ ആക്രമണ പദ്ധതി ഉപേക്ഷിണമെന്നും ബ്രിട്ടനും ആസ്ട്രേലിയയും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.