വാഷിങ്ടൺ: യു.എസിൽ മക്ഡോണാൾഡ്സ് ഔട്ട്ലെറ്റുകളിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. മക്ഡോണാൾഡ്സിൽ നിന്നും ഹാംബർഗ് കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. യു.എസ് സെന്റർ ഫോർ ഡിസീസ് കൺട്രോളാണ് ഭക്ഷ്യവിഷബാധയേറ്റ വിവരം അറിയിച്ചത്.
10 യു.എസ് സ്റ്റേറ്റുകളിൽ 49 പേർക്കാണ് ഭക്ഷ്യവിഷബാധ. ഇതിൽ ഒരാൾ മരിക്കുകയും ചെയ്തു. പത്ത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ ഒരു കുട്ടിയും ഉൾപ്പെടുന്നു. ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം മക്ഡോണാൾഡ്സിന്റെ ഹാംബർഗിൽസ്ഥിരീകരിച്ചുവെന്നാണ് സൂചന. കൊളറാഡോ, നെബ്രാസ്ക എന്നിവിടങ്ങളിലാണ് സ്ഥിതി ഗുരുതരമായി തുടരുന്നത്.
സംഭവത്തിൽ അന്വേഷണം തുടങ്ങിയതായി സി.ഡി.സി അറിയിച്ചു. ഹാംബർഗിലുള്ള ഉള്ളിയുടെ സാന്നിധ്യമാണ് ഭക്ഷ്യവിഷബാധക്ക് കാരണമായതെന്നാണ് സൂചന. ഹാംബർഗിൽ ഉള്ളിയും ബീഫും ഉപയോഗിക്കുന്നത് നിരവധി സംസ്ഥാനങ്ങളിൽ മക്ഡോണാൾഡ്സ് നിരോധിച്ചിട്ടുണ്ട്. മക്ഡോണാൾഡ്സിന്റെ ക്വാർട്ടർ പൗണ്ടേഴ്സ് ഹാംബർഗിൽ ഉപയോഗിക്കുന്ന ഉള്ളിയും ബീഫുമാണ് മക്ഡോണാൾഡ്സ് നിരോധിച്ചിരിക്കുന്നത്.
ഉള്ളിയാണോ ഭക്ഷ്യവിഷബാധക്ക് കാരണമായതെന്നതിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും മക്ഡോണാൾഡ്സ് അറിയിച്ചു. സാധനങ്ങൾ വിതരണം ചെയ്യുന്നവരുമായി നിരന്തരമായി ബന്ധപ്പെടുന്നുണ്ട്. ക്വാർട്ടർ പൗണ്ടേഴ്സ് ഹാംബർഗ് ഒഴികെ മറ്റ് ഉൽപ്പന്നങ്ങൾ സ്റ്റോറുകളിൽ ലഭ്യമാവുമെന്നും കമ്പനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.