ലണ്ടൻ: ഓക്സ്ഫഡ് സർവകലാശാലയും ബ്രിട്ടീഷ് മരുന്നുൽപാദകരായ ആസ്ട്ര സെനകയും ചേർന്ന് തയാറാക്കിയ കോവിഡ് വാക്സിൻ ഏറ്റുവാങ്ങാൻ ലണ്ടനിലെ പ്രധാന ആശുപത്രിക്ക് നിർദേശം ലഭിച്ചതായി റിപ്പോർട്ട്. നവംബർ ആദ്യ വാരത്തിൽ പ്രഥമ ബാച്ച് വാക്സിൻ എത്തുമെന്നും അതിനായി സജ്ജമാകണമെന്നുമാണ് നിർദേശമെന്ന് സൺ പത്രം റിപ്പോർട്ട് ചെയ്തു.
നിബന്ധനകൾ പൂർത്തിയാക്കി അനുമതി നേടുന്ന ആദ്യ കോവിഡ് വാക്സിൻ ആസ്ട്രയുടേതാകുമെന്നാണ് കരുതുന്നത്. വാക്സിൻ പരീക്ഷണത്തിനും നിർമാണത്തിനും ആസ്ട്ര സെനകക്ക് ലൈസൻസ് ലഭിച്ചതിനെ തുടർന്ന് ഏപ്രിലിലാണ് ഒാക്സ്ഫഡ് വാഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ വാക്സിൻ വികസിപ്പിക്കാൻ തുടങ്ങിയത്.
നിർമാണ-വിതരണവുമായി ബന്ധപ്പെട്ട് ലോകത്തെ വിവിധ കമ്പനികളും സർക്കാറുകളുമായും ആസ്ട്ര കരാറിലെത്തിയിട്ടുണ്ട്. ഒരു വർഷത്തെ പ്രതിരോധമാണ് വാക്സിൻ നൽകുകയെന്ന് ആസ്ട്ര സി.ഇ.ഒ പാസ്കൽ സോറിയോട്ട് ജൂണിൽ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.