ഗസ സിറ്റി: കൊവിഡിനെതിരായി റഷ്യ വികസിപ്പിച്ചെടുത്ത വാക്‌സിന്‍ സ്പുട്‌നിക് വി ഫലസ്തീനു ലഭിച്ചേക്കും. റഷ്യന്‍ വാക്‌സിന്‍ ആദ്യ ഘട്ടത്തില്‍ ലഭിക്കുന്ന രാജ്യങ്ങളിലൊന്നായി ഫലസ്തീനെ തെരഞ്ഞെടുത്തതില്‍ റഷ്യന്‍ പ്രസിഡൻറ് വഌദ്മിര്‍ പുടിന് ഫലസ്തീന്‍ അതോറിറ്റി പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് നന്ദി അറിയിച്ചു. വഫ വാര്‍ത്താ ഏജന്‍സിയാണിത് റിപ്പോര്‍ട്ട് ചെയ്തത്.
അനുപമമായ വാക്‌സിന്‍ കണ്ടുപിടുത്തത്തിലൂടെ ലോകത്ത് ഒന്നാമതെത്തിയ റഷ്യയെ അഭിനന്ദിക്കുന്നതായി അദ്ദേഹം പറഞ്ഞു. അതേസമയം ക്ലിനിക്കല്‍ പരീക്ഷണം പൂര്‍ത്തിയാക്കാത്ത റഷ്യന്‍ വാക്‌സിന്‍ ഉപയോഗിക്കുന്നത് അപകടകരമാണെന്ന് ഇറാന്‍ ആരോഗ്യമന്ത്രി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.