കറാച്ചി: ഇന്ത്യൻ ഇലക്ട്രോണിക് മീഡിയ സ്ഥാപനങ്ങളുടെ ഉള്ളടക്കം പാക് പൗരന്മാർ വാങ്ങുന്നത് അവസാനിപ്പിക്കാൻ, ഇതിനുള്ള ഓൺലൈൻ പേമെൻറ് സംവിധാനം നിരോധിച്ച് പാകിസ്താൻ. ഇന്ത്യയിൽനിന്നുള്ള ഡി.ടി.എച്ച് അടക്കമുള്ള സേവനങ്ങൾ പാകിസ്താനിൽ ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ട്. ഇതോടെയാണ്, ഇന്ത്യൻ മീഡിയകൾക്ക് പാകിസ്താനിൽനിന്ന് ഓൺലൈൻ പേമെൻറ് നടത്താനുള്ള സൗകര്യം എടുത്തുകളയാൻ സർക്കാർ ബാങ്കുകൾക്ക് നിർദേശം നൽകിയത്. ഇന്ത്യൻ ഉള്ളടക്കം നിലവിൽ പാകിസ്താനിൽ നിരോധിക്കപ്പെട്ടിരിക്കുകയാണ്. എന്നാൽ, ഡി.ടി.എച്ച് ഉള്ളവർ ഓൺലൈൻ പേമെൻറ് നടത്തി ഇത് വാങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.