ജമ്മുകശ്​മീരും ലഡാക്കും അവിഭാജ്യ ഘടകം; പാകിസ്​താൻ തീവ്രവാദത്തെ പിന്തുണക്കുന്നുവെന്നും ഇന്ത്യ

വാഷിങ്​ടൺ: ഐക്യരാഷ്​ട്ര സംഘടന തീവ്രവാദികളുടെ ലിസ്റ്റിലുൾപ്പെടുത്തിയ ഏറ്റവും കൂടുതൽ ഭീകരവാദികൾക്ക്​ ആതിഥേയത്വം വഹിച്ച രാജ്യമാ​ണ്​ പാകിസ്​താനെന്ന്​ ഇന്ത്യ. യു.എന്നിലാണ്​ ഇന്ത്യ പാകിസ്​താനെതിരായ നിലപാട്​ ശക്​തമാക്കിയത്​. പാക്​ പ്രധാനമന്ത്രി ഇംറാൻ ഖാൻ പ്രസംഗത്തിനിടെ കശ്​മീരിനെ കുറിച്ച്​ പരാമർശിച്ചതിനും ഇന്ത്യ മറുപടി നൽകി.

തീവ്രവാദികൾക്ക്​ അഭയം നൽകുകയും സഹായങ്ങൾ​ ലഭ്യമാക്കുകയും ചെയ്​ത ചരിത്രം പാകിസ്​താനുണ്ട്​. അവർ അത്​ ഒരു നയമാക്കിയിരിക്കുകയാണ്​. ഒസാമ ബിൻലാദന്​ അഭയം നൽകിയത്​ പാകിസ്​താനാണ്​. ബിൻലാദനെ രക്​തസാക്ഷിയായാണ്​ പാകിസ്​താൻ ഇപ്പോഴും പരിഗണിക്കുന്നതെന്നും യു.എൻ പൊതുസഭയിൽ ഇന്ത്യയുടെ ഫസ്റ്റ്​ സെക്രട്ടറി സ്​നേഹ ദുബെ പറഞ്ഞു.

ജമ്മുകശ്​മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യഘടകമാണ്​. പാകിസ്​താൻ അനധികൃതമായ കൈവശംവെച്ചിരിക്കുന്ന ഭാഗങ്ങളും ഇന്ത്യക്ക്​ അവകാശപ്പെട്ടതാണെന്നും യു.എൻ പൊതുസഭയിൽ സ്​നേഹ ദുബെ നിലപാട്​ വ്യക്​തമാക്കി. യു.എൻ പൊതുസഭയിലെ പ്രസംഗത്തിൽ പാക്​ പ്രധാനമന്ത്രി ഇംറാൻ ഖാൻ കശ്​മീരിനെ കുറിച്ച്​ പരാമർശിച്ചിരുന്നു. ഹുറിയത്​ നേതാവ്​ സയിദ്​ അലി ഷാ ഗിലാനിയുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു ഇംറാൻ ഖാന്‍റെ പരാമർശം. 

Tags:    
News Summary - Pak Globally Recognised For Openly Supporting Terrorists: India At UN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.