പെഷവാർ: ബോളിവുഡ് താരങ്ങളായ രാജ് കപൂറും ദിലീപ് കുമാറും ജനിച്ചുവളർന്ന വീടുകൾ പാകിസ്താനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യ ഭരണകൂടം ഏറ്റെടുക്കുന്നു. തകർച്ചയെ തുടർന്ന് െപാളിച്ചുമാറ്റൽ ഭീഷണി േനരിടുന്ന കെട്ടിടങ്ങൾ ഏറ്റെടുത്ത് ദേശീയ പൈതൃക കേന്ദ്രങ്ങളാക്കി മാറ്റാനാണ് തീരുമാനം.
ചരിത്ര കെട്ടിടങ്ങളുടെ തുക കണക്കാക്കാൻ പെഷവാർ ഡെപ്യൂട്ടി കമീഷനർക്ക് ഔദ്യോഗികമായി കത്തയച്ചു. വിഭജനത്തിനുമുമ്പ് രാജ് കപൂറും ദിലീപ് കുമാറും ജനിച്ചുവളർന്നത് ഇപ്പോൾ പാകിസ്താൻെറ പരിധിയിലുള്ള ബംഗ്ലാവുകളിലായിരുന്നു.
രാജ് കപൂർ ജനിച്ചുവളർന്ന ബംഗ്ലാവായ 'കപൂർ ഹവേലി' െപഷവാറിലെ ഖ്വിസ ഖവ്നി ബസാറിലാണ് സ്ഥിതി ചെയ്യുന്നത്. 1918നും 1922നും ഇടയിൽ രാജ് കപൂറിൻെറ പിതാവായ പൃഥിരാജ് കപൂറിൻെറ പിതാവ് ദേവൻ ബശേഷ്വർനാഥ് കപൂറാണ് ഈ ബംഗ്ലാവ് നിർമിച്ചത്. രാജ് കപുർ, ത്രിലോക് കപൂർ എന്നിവർ ജനിച്ചത് ഈ ബംഗ്ലാവിലായിരുന്നു.
ദിലീപ് കുമാർ ജനിച്ചുവളർച്ച 100 വർഷം പഴക്കമുള്ള ബംഗ്ലാവും ഈ നഗരത്തിലാണ്. ഈ ബംഗ്ലാവ് 2014ൽ ദേശീയ പൈതൃകമായി പ്രഖ്യാപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.