ഇമ്രാൻ ഖാന്റെ രാജി ആവശ്യപ്പെട്ട് ഇസ്‍ലാമാബാദിൽ കൂറ്റൻ റാലി

24 മണിക്കൂറിനുള്ളിൽ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ രാജിവെക്കണം എന്നാവശ്യപ്പെട്ട് പാക്കിസ്താനിൽ കൂറ്റൻ റാലി. പാക്കിസ്താൻ പീപ്പിൾസ് പാർട്ടിയുടെ (പി.പി.പി) നേതൃത്വത്തിൽ സംഘടിപ്പിച്ച റാലിയിൽ ആയിരങ്ങളാണ് പങ്കെടുത്തത്. കെടുകാര്യസ്ഥതയും സാമ്പത്തിക തിരിമറികളും ആരോപിച്ചാണു പ്രതിപക്ഷം രാജി ആവശ്യപ്പെട്ടത്. രാജിവെക്കുകയോ വിശ്വാസ വോട്ടെടുപ്പ് നേരിടുകയോ ചെയ്യണമെന്ന് പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.

രാജിവച്ച് തിരഞ്ഞെടുപ്പിനെ നേരിടാൻ ഇമ്രാൻ തയാറാകണമെന്ന് പി.പി.പി നേതാവും ബേനസീർ ഭൂട്ടോയുടെ മകനുമായ ബിലാവൽ ഭൂട്ടോ റാലിയെ അഭിസംബോധന ചെയ്ത് ആവശ്യപ്പെട്ടു. വിലക്കയറ്റം രൂക്ഷമാണെന്നും ഇമ്രാന് ജനപിന്തുണ നഷ്ടപ്പെട്ടെന്നും പ്രതിപക്ഷം ആരോപിച്ചു. സൈനിക പിന്തുണയോടെയാണ് ഇമ്രാൻ ഭരണം നിലനിർത്തുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. എന്നാൽ, ഇമ്രാൻ ഖാനും സൈന്യവും ഇത് നിഷേധിച്ചു. 

Tags:    
News Summary - Pak opposition demands Prime Minister Imran Khan resign in 24 hours

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.