ഇസ്ലാമാബാദ്: പാകിസ്താനിലെ ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിൽ ബസിലുണ്ടായ ബോംബാക്രമണത്തിൽ പങ്കില്ലെന്ന ഇന്ത്യയുടെ വാദം അംഗീകരിക്കാനാവില്ലെന്ന് പാകിസ്താൻ. ആക്രമണം നടന്നത് ഇന്ത്യൻ ഇൻറലിജൻസിെൻറ സഹായത്തോടെയാണെന്ന പാക് ആരോപണം കള്ളമാണെന്ന് കഴിഞ്ഞ ദിവസം ഇന്ത്യ പ്രതികരിച്ചിരുന്നു.
ബോംബാക്രമണത്തിൽ ഒമ്പത് ചൈനീസ് എൻജിനീയർമാരുൾപ്പെെട 13 ആളുകൾ മരിച്ചിരുന്നു. ആക്രമണത്തെക്കുറിച്ച് പാകിസ്താൻ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. വാർത്തസമ്മേളനത്തിനിടെയാണ് ആക്രമണത്തിനു പിന്നിൽ ഇന്ത്യയുടെ റിസർച് ആൻഡ് അനാലിസിസ് വിങ്ങും (റോ) അഫ്ഗാനിസ്താെൻറ നാഷനൽ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റിയുമാെണന്ന് (എൻ.ഡി.എസു) പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി ആരോപിച്ചത്.
പ്രാദേശിക അസ്ഥിരത സൃഷ്ടിക്കുന്നതിലും ഭീകരർക്ക് സുരക്ഷിത താവളമൊരുക്കുന്നതിൽ നിന്നും അന്താരാഷ്്ട്രസമൂഹത്തിെൻറ ശ്രദ്ധതിരിക്കുന്നതിനാണ് ആക്രമണത്തിെൻറ ഉത്തരവാദിത്തം തങ്ങളുടെ മേൽ കെട്ടിവെക്കുന്നതെന്ന് ഇന്ത്യ കഴിഞ്ഞദിവസം മറുപടിയും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.