ഇസ്ലാമാബാദ്: ജയിലിൽ കഴിയുന്ന പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ സഹായികൾക്ക് പാക് കോടതിയുടെ അനുകൂല വിധി. ഇംറാന്റെ സഹായികളായ ഷെഹരിയാർ അഫ്രീദി, ഷൻദന ഗുൽസാർ എന്നിവർക്കാണ് ജന്മനാട്ടിലെത്താൻ ഇസ്ലാമാബാദ് ഹൈകോടതി അനുമതി നൽകിയത്.
ഇംറാൻ ഖാന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് മേയ് ഒമ്പതിന് പൊട്ടിപ്പുറപ്പെട്ട സംഘർഷത്തെ തുടർന്നാണ് തഹ്രീകെ ഇൻസാഫ് പാർട്ടി നേതാക്കൾ കൂടിയായ ഷെഹരിയാർ അഫ്രീദിയും ഷൻദന ഗുൽസാറും അറസ്റ്റിലാകുന്നത്.
കേസിൽ പൊലീസിനും അന്വേഷണ ഉദ്യോഗസ്ഥർക്കുമെതിരെ രൂക്ഷമായി കോടതി പ്രതികരിച്ചു. സിറ്റി ഡെപ്യൂട്ടി കമീഷണറായ ഇർഫാൻ നവാസ് മേമനും പൊലീസ് സീനിയർ സൂപ്രണ്ടിനുമെതിരെ കോടതിയലക്ഷ്യക്കുറ്റം ചുമത്തണമെന്ന് കോടതി അറിയിച്ചു.
അധികാര ദുർവിനിയോഗത്തിനും കോടതിയലക്ഷ്യത്തിനും മേമൻ, ഇൻസ്പെക്ടർ ജനറൽ അക്ബർ നാസിർ ഖാൻ, മറ്റ് പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ ഹൈകോടതി കാരണം കാണിക്കൽ നോട്ടീസ് അയച്ചതായി ‘ദി ഡോൺ’ ദിനപത്രം റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.