ഇസ്ലാമാബാദ്: യു.എസിെൻറ നേതൃത്വത്തിൽ ഓൺലൈനായി നടക്കുന്ന മൂന്നു ദിവസത്തെ ജനാധിപത്യ ഉച്ചകോടിയിൽനിന്ന് പാകിസ്താൻ പിൻവാങ്ങി. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് 110 ലോകരാഷ്ട്രങ്ങളെയാണ് യു.എസ് ഔദ്യോഗികമായി ക്ഷണിച്ചത്. എന്നാൽ, ചൈനക്ക് ക്ഷണമില്ല. ചൈന സ്വന്തമായി കരുതുന്ന തായ്വാനും ഉച്ചകോടിക്ക് ക്ഷണം ലഭിച്ചിരുന്നു.
ഓൺലൈൻ വഴി നടക്കുന്ന ഉച്ചകോടിയിൽ പങ്കെടുക്കുന്നില്ലെന്നാണ് പാകിസ്താെൻറ നിലപാട്. അതേസമയം, ഉച്ചകോടിയുടെ കാര്യത്തിൽ തീരുമാനമെടുക്കുന്നതിനു മുമ്പ് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി, പാകിസ്താൻ മന്ത്രി ഷാ മഹ്മൂദ് ഖുറൈശിയെ ഫോണിൽ വിളിച്ചു സംസാരിച്ചെന്ന് റിപ്പോർട്ടുണ്ട്. ഏഷ്യ-പസഫിക് മേഖലയിൽനിന്ന് ഇന്ത്യ, പാകിസ്താൻ, മാലദ്വീപ്, ജപ്പാൻ, ദക്ഷിണ കൊറിയ, ആസ്ട്രേലിയ, ഫിലിപ്പീൻസ് രാഷ്ട്രങ്ങളെയാണ് യു.എസ് ക്ഷണിച്ചത്. പരിപാടിയിൽ പങ്കെടുക്കുന്നില്ലെങ്കിലും ക്ഷണിച്ചതിന് യു.എസിനു നന്ദി അറിയിച്ച് പാക് വിദേശകാര്യ മന്ത്രാലയം പ്രസ്താവന പുറത്തിറക്കി.
യു.എസുമായുള്ള പങ്കാളിത്തത്തെ ഏറെ വിലപ്പെട്ടതായാണു കാണുന്നതെന്നും പാകിസ്താൻ വ്യക്തമാക്കി. തായ്വാനെ ഉച്ചകോടിക്കു ക്ഷണിച്ചതിനെതിരെ വിമര്‍ശനമുയർത്തി ചൈന രംഗത്തെത്തിയിട്ടുണ്ട്. യു.എസിെൻറ ലക്ഷ്യം ജനാധിപത്യമല്ലെന്നും ആധിപത്യം സ്ഥാപിക്കലാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.