ഇസ്ലാമാബാദ്: ബലൂചിസ്താൻ എം.പിയും ജംഇയ്യത് ഉലമായെ ഇസ്ലാം നേതാവുമായ മൗലാന സലാഹുദ്ദീൻ അയ്യൂബിയുടെ ബാല്യവിവാഹത്തെ കുറിച്ച് പാകിസ്താൻ പൊലീസ് അന്വേഷണം തുടങ്ങി. ബലൂചിസ്താനിൽ സ്ത്രീകളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന എൻ.ജി.ഒ നൽകിയ പരാതിയിലാണ് അന്വേഷണം. ഹൈസ്കൂൾവിദ്യാർഥിയായ 14കാരിയെ ആണ് 50കളിലെത്തിയ എം.പി വിവാഹം ചെയ്തതെന്ന് ഡോൺ പത്രം റിപ്പോർട്ട് ചെയ്തു. സ്കൂൾ സർട്ടിഫിക്കറ്റിൽ 2006 ഒക്ടോബർ 28 ആണ് പെൺകുട്ടിയുടെ ജനന തീയതി.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പെൺകുട്ടിയുടെ വീട്ടിൽ അന്വേഷിച്ചെങ്കിലും വിവാഹം നടന്ന കാര്യം പിതാവ് നിഷേധിച്ചു. പാകിസ്താനിൽ 16 വയസ്സിൽ താഴെയുള്ള പെൺകുട്ടികളെ വിവാഹം ചെയ്യുന്നത് നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.