ലാഹോർ: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഭോങ് നഗരത്തിൽ അക്രമിക്കപ്പെട്ട ഹിന്ദു ക്ഷേത്രം നവീകരിക്കുമെന്ന് പ്രധാനമന്ത്രി ഇംറാൻ ഖാൻ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ക്ഷേത്രം ആക്രമിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗണേശ ക്ഷേത്രത്തിന് നേരെ നടന്ന ആക്രമണത്തെ ശക്തമായി അപലപിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. ഇംറാൻ ഖാന്‍റെ ട്വീറ്റ് പുറത്ത് വന്നതിന് പിന്നാലെ പാകിസ്താൻ ചീഫ് ജസ്റ്റിസ് ഗുൽസാർ അഹമ്മദ് സംഭവത്തിൽ സ്വമേധയ കേസെടുത്തു. പഞ്ചാബ് പ്രവിശ്യയുടെ ചീഫ് സെക്രട്ടറി, ഇൻസ്പെക്ടർ ജനറൽ എന്നിവരോട് സുപ്രീംകോടതിയിൽ ഹാജരാവാനും ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു.
പാകിസ്താൻ ഹിന്ദു കൗൺസിൽ അംഗമായ ഡോ. രമേഷ് കുമാർ വാൻകവാനി ചീഫ് ജസ്റ്റിസുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയായിരുന്നു നീക്കം. പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലെ ഹിന്ദു ക്ഷേത്രം കഴിഞ്ഞ ബുധനാഴ്ചയാണ് ആക്രമിക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.